സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും: ബാറുകളിൽ പാഴ്സൽ കൗണ്ടറുകളും ബുധനാഴ്ച മുതൽ: എസ് എസ് എൽ സി – പ്ളസ് ടു പരീക്ഷകളും മാറ്റി:  സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഇങ്ങനെ

സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും: ബാറുകളിൽ പാഴ്സൽ കൗണ്ടറുകളും ബുധനാഴ്ച മുതൽ: എസ് എസ് എൽ സി – പ്ളസ് ടു പരീക്ഷകളും മാറ്റി: സംസ്ഥാന സർക്കാരിൻ്റെ തീരുമാനം ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തി. ബാറുകളും ബിവറേജുകളും തുറക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ , എസ്.എസ്.എൽ.സി പ്ളസ് ടു പരീക്ഷകൾ മാറ്റി വയ്ക്കാനും തീരുമാനിച്ചു.

നാലാം ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചത്. നാലാം ഘട്ട ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുന്നതിനായി ചേർന്ന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടക്കമുള്ള മദ്യശാലകൾ ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. ബാറുകളിൽ സെയിൽസ് കൗണ്ടറുകൾ മാത്രമാകും പ്രവർത്തിക്കുക. ഇതിനായി പാഴ്സൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ താല്പമുള്ള ബാറുകളുടെ പട്ടിക സർക്കാർ വാങ്ങിയിട്ടുണ്ട്. എക്സൈസാണ് ഈ പട്ടിക ശേഖരിച്ചിരിക്കുന്നത്.

ബാറുകളിലെയും ബിവറേജുകളിലെയും ക്യൂ ക്രമീകരിക്കുന്നതിനുള്ള ആപ്ളിക്കേഷൻ ചൊവ്വാഴ്ച പുറത്തിറക്കും. ചൊവ്വാഴ്ച അപ്ളിക്കേഷൻ്റെ ട്രയൽ റൺ ബിവറേജസ് കോർപ്പറേഷൻ നടത്തും. ഇതിന് ശേഷമാവും ബുധനാഴ്ച മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുക.

ഇതിനിടെ എസ്.എസ്.എൽ.സി – പ്ളസ് ടു പരീക്ഷകളുടെ അവശേഷിക്കുന്ന പരീക്ഷകൾ നടത്താൻ നിശ്ചയിച്ചത് മാറ്റി വച്ചു. ലോക്ക് ഡൗൺ അവസാനിച്ച ശേഷം മാത്രമേ ഈ പരീക്ഷകൾ ഇനി നടത്തു. ജൂൺ പകുതിയോടെ മാത്രമേ പരീക്ഷകൾ പുനരാരംഭിക്കു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതിനും തീരുമാനമായി.