ബാങ്ക് തട്ടിപ്പുകാർ കൊണ്ട് പോയത് 71543 കോടി രൂപ ; എല്ലാം സർവീസ് ചാർജിന്റെ പേരിൽ പാവങ്ങളെ ഞെക്കിപിഴിഞ്ഞ് ഉണ്ടാക്കിയത്

ബാങ്ക് തട്ടിപ്പുകാർ കൊണ്ട് പോയത് 71543 കോടി രൂപ ; എല്ലാം സർവീസ് ചാർജിന്റെ പേരിൽ പാവങ്ങളെ ഞെക്കിപിഴിഞ്ഞ് ഉണ്ടാക്കിയത്

സ്വന്തം ലേഖിക

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പുകൾ പെരുകുന്നു. ബാങ്ക് തട്ടിപ്പ് തടയാൻ കേന്ദ്രം ഊർജിതശ്രമങ്ങൾ നടത്തുന്നതായി അവകാശവാദം ഉന്നയിക്കുമ്പോൾ തന്നെയാണ് ബാങ്ക് തട്ടിപ്പ് കേസുകളുടെ എണ്ണം പെരുകുന്നത്.

ബാങ്ക് തട്ടിപ്പ് കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധിച്ചതായി കണക്കുകൾ പറയുന്നു. തട്ടിപ്പുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലെങ്കിലും തട്ടിച്ചെടുക്കുന്ന തുക 2018-19 സാമ്പത്തിക വർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73.8 ശതമാനം വർധിച്ചു. റിസർവ് ബാങ്കിൻറെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017-18 സാമ്പത്തിക വർഷത്തിൽ 41,167.04 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണ് നടന്നത്. എന്നാൽ, 2018-19 സാമ്പത്തിക വർഷത്തിൽ ഇത് 71,542.93 കോടി രൂപയായി ഉയർന്നു. സംസ്ഥാന ബാങ്കുകളിൽ ഇക്കൊല്ലം 3,766 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 64,509.43 കോടി രൂപയുടെ തട്ടിപ്പും കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 2,885 കേസുകളും 38,260.8 കോടി രൂപയുമാണ് ഇതിൻറെ സ്ഥാനത്തുണ്ടായിരുന്നത്.

റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ തട്ടിപ്പുകൾ കണ്ടെത്താൻ ബാങ്കുകൾ ശരാശരി 22 മാസം എടുത്തു എന്നതാണ്. നീരവ് മോദിയുടെ തട്ടിപ്പിനു ശേഷം സർക്കാരും ആർബിഐയും കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടും തട്ടിപ്പ് കണ്ടെത്താൻ കാലതാമസം എടുക്കുന്നത് ഞെട്ടിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.