play-sharp-fill
വായ്പ കുടിശിക മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ്; കുടുംബത്തിലെ മൂന്നുപേർ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാളുടെ നില ഗുരുതരം

വായ്പ കുടിശിക മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടിസ്; കുടുംബത്തിലെ മൂന്നുപേർ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാളുടെ നില ഗുരുതരം

 

സ്വന്തം ലേഖിക

തൃശൂർ: സഹകരണ ബാങ്കില്‍ നിന്നു ജപ്തി നോട്ടിസ് വന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേർ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കാതിക്കുടം മച്ചിങ്ങല്‍ ശ്രീവത്സന്റെ ഭാര്യ ഭാഗ്യലക്ഷ്മി (46), മകൻ അതുല്‍ കൃഷ്ണ (10), ഭാര്യാമാതാവ് തങ്കമണി (69) എന്നിവരാണു കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ തങ്കമണിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വായ്പക്കുടിശിക മുടങ്ങിയതിനെ തുടര്‍ന്ന് സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതാണ് ഇവരെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
വീട്ടിലുണ്ടാക്കിയ പായസത്തില്‍ അമിതമായി ഉറക്കഗുളിക ചേര്‍ത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണം കഴിച്ചതോടെ മൂന്നു പേര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടായി. ഉടൻതന്നെ ഇവരെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് മൂവരെയും അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.

2019ൽ കാടുകുറ്റി സഹകരണ ബാങ്കില്‍ നിന്നും കുടുംബം 16 ലക്ഷം രൂപ വായ്പ എടുടുത്തിരുന്നു. ജന്മനാ അസുഖമുള്ള അതുല്‍കൃഷ്ണയുടെ ചികിത്സയ്ക്കു വൻതുക വേണമായിരുന്നു. തുടര്‍ചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ വൈകിയതോടെ രണ്ട് ദിവസം മുൻപാണ്‌ ബാങ്ക് ഡിമാൻഡ് നോട്ടിസ് അയച്ചത്. ഇതില്‍ മനംനൊന്താണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.