play-sharp-fill
ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങൾ  തട്ടിപ്പ് നടത്തിയ കേസിൽ വനിതാ ബ്രാഞ്ച് മാനേജര്‍ പിടിയിൽ ;ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുമ്പോൾ വിവിധ കാരണങ്ങള്‍ പറഞ്ഞ്  ഇവര്‍ മടക്കി അയക്കുകയായിരുന്നു

സ്വന്തം ലേഖിക

തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍.
ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത ബ്രാഞ്ച് മാനേജര്‍ മണലിത്തറ കുനിയത്ത് പറമ്ബില്‍ രാഖി (33)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്ബ് ബ്രാഞ്ചിലെ മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങള്‍ രാഖി തിരിമറി ചെയ്യുകയായിരുന്നു. ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുമ്ബോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. ഇത്തരത്തില്‍, 14,47000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതല്‍ രൂപക്ക് പണയം വച്ച്‌ പണം തട്ടിയെടുത്തതായി പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.