play-sharp-fill
പണമിടപാട് നടത്തേണ്ടവർ ശ്രദ്ധിക്കുക ;  ഒക്ടോബർ  മാസത്തിൽ ഈ ദിവസങ്ങളിൽ കേരളത്തിൽ ബാങ്ക് അവധി ; ഈ ദിവസങ്ങൾ അറിഞ്ഞിരിക്കുക

പണമിടപാട് നടത്തേണ്ടവർ ശ്രദ്ധിക്കുക ; ഒക്ടോബർ മാസത്തിൽ ഈ ദിവസങ്ങളിൽ കേരളത്തിൽ ബാങ്ക് അവധി ; ഈ ദിവസങ്ങൾ അറിഞ്ഞിരിക്കുക

ന്യൂഡല്‍ഹി : പ്രാദേശിക, ദേശീയ അവധികള്‍ കാരണം രാജ്യത്ത് ഒക്ടോബർ മാസത്തില്‍ 15 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല. ബാങ്കുകളിലെത്തി സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നവർ ബാങ്ക് അവധിയെ കുറിച്ച്‌ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടുത്ത മാസം 15 ദിവസമാണ് ബാങ്ക് അവധി.

ഇതില്‍ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലെയും അവധിയും ഉള്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. ദീപാവലി, സപ്‌തമി, ദസറ തുടങ്ങിയ നിരവധി ഉത്സവങ്ങള്‍ കാരണം രാജ്യത്തെ ബാങ്കുകള്‍ തുറക്കില്ല.

2024 ഒക്ടോബറിലെ വിവിധ സംസ്ഥാനങ്ങളിലെ അവധി ദിനങ്ങളുടെ പട്ടിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബർ ഒന്ന്: സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജമ്മുകാശ്മീരില്‍ ബാങ്കുകള്‍ അടച്ചിടും.

ഒക്ടോബർ രണ്ട്: മഹാത്മാഗാന്ധി ജയന്തി രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി

ഒക്ടോബർ മൂന്ന്: നവരാത്രി ജയ്‌പൂരില്‍ ബാങ്ക് അവധി

ഒക്ടോബർ അഞ്ച്: ഞായറാഴ്ച

ഒക്ടോബർ പത്ത്: ദുർഗാ പൂജ/ദസറ (മഹാ സപ്തമി) അഗർത്തല, ഗുവാഹത്തി, കൊഹിമ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബർ 11: ദസറ (മഹാനവമി)/ ആയുധ പൂജ/ ദുർഗാപൂജ അഗർത്തല, ബംഗളൂരു, ഭുവനേശ്വർ, ചെന്നെെ, ഗാംഗ്ടോക്ക്, ഗുവാഹത്തി, കൊഹിമ, കൊല്‍ക്കത്ത, ഇറ്റാനഗർ, പട്ന, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബർ 12: രണ്ടാം ശനിയാഴ്ച

ഒക്ടോബർ 13: ഞായറാഴ്ച

ഒക്ടോബർ 14: ദുർഗ്ഗാ പൂജ ഗാംഗ്ടോക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബർ 16: ലക്ഷ്‌മി പൂജ കൊല്‍ക്കത്തയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബർ 17: മഹർഷി വാല്‍മീകി ജയന്തി ബംഗളൂരു, ഗുവാഹത്തി, ഷിംല എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ഒക്ടോബർ 20: ഞായറാഴ്ച

ഒക്ടോബർ 26: നാലാം ശനിയാഴ്ച

ഒക്ടോബർ 27: ഞായറാഴ്ച

ഒക്ടോബർ 31: ദീപാവലി അഹമ്മദാബാദ്, ഐസ്വാള്‍, ബംഗളൂരു, ഭോപ്പാല്‍, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നെെ, ഗുവാഹത്തി, ഹെെദരാബാദ്, ആന്ധ്രപ്രദേശ്, ഹെെദരാബാദ്, ഇറ്റാനഗർ, ജയ്‌പൂർ, കാണ്‍പൂർ, കൊച്ചി, കൊഹിമ, കൊല്‍ക്കത്ത, ലക്നൗ, ന്യൂഡല്‍ഹി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും.