ലൈംഗികബന്ധത്തിന് കാമുകിമാരെ കൈമാറ്റം; സുഹൃത്തുക്കളായ രണ്ടുപേർ പിടിയിൽ; കാമുകിമാരുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നത്; 32 കാരിയായ യുവതിയുടെ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്; പങ്കാളികളെ കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്നാണ് പോലീസിന്റെ നിഗമനം
ബെംഗളൂരു: കാമുകിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്ത കേസില്‍ രണ്ടു പേരെ ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു.
ലൈംഗിക ബന്ധത്തിനായി കാമുകിമാരെ കൈമാറ്റം ചെയ്തതിന് ഹരീഷ്, ഹേമന്ദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
32 കാരിയായ യുവതി ഹരീഷിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്.
ഹരീഷും യുവതിയും തമ്മില്‍ നാളുകളായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി പാർട്ടികളിലും പങ്കെടുത്തിട്ടുണ്ട്. ഇവിടെ വച്ച് താൻ അറിയാതെ ഹരീഷ് തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും തന്റെ സുഹൃത്ത് ഹേമന്ദുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.
പങ്കാളികളെ കൈമാറുന്ന സംഘത്തിലെ കണ്ണികളാണ് ഹരീഷും ഹേമന്ദുമെന്നാണ് പൊലീസ് പറയുന്നത്. ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നും ഇവരുടെ വലയില്‍ വേറെയും സ്ത്രീകള്‍ അകപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തില്‍ ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്നും വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകള്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.