play-sharp-fill
കഞ്ചിക്കോട് മസ്ജിദ് കേന്ദ്രീകരിച്ച് ഭണ്ഡാര മോഷണം; മോ​ഷ്ടിച്ച പ​ണം ഉപയോഗിച്ച്  ആഡംബര ജീവിതം;  പ്രതി പോലീസ് പിടിയിൽ

കഞ്ചിക്കോട് മസ്ജിദ് കേന്ദ്രീകരിച്ച് ഭണ്ഡാര മോഷണം; മോ​ഷ്ടിച്ച പ​ണം ഉപയോഗിച്ച് ആഡംബര ജീവിതം; പ്രതി പോലീസ് പിടിയിൽ

സ്വന്തം ലേഖിക

കഞ്ചിക്കോട്: കഞ്ചിക്കോട് ചടയൻകാലായി സുന്നി ജുമാ മസ്ജിദ് ഭ​ണ്ഡാ​ര മോ​ഷ​ണ​ക്കേ​സി​ലെ പ്രതിയെ കസബ പോലീസ് അ​റ​സ്റ്റ് ചെയ്തു.


സുൽത്താൻ ബത്തേരി മൂർക്കൻ വീട്ടിൽ സിദ്ദീഖ് മകൻ ഷംസാദ് ( 34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ര​തി വിവിധ മോ​ഷ​ണ കേസുകളി​ൽ ഉ​ൾ​പ്പെ​ട്ട് നിരവ​ധി ത​വ​ണ ജ​യി​ൽ ശിക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. നിലവിൽ തമിഴ്നാട് വേദസന്തൂർ പോലീസ് സ്റ്റേഷനിൽ സമാന രീതിലുള്ള കേസ്സിൽ ദിണ്ടിഗൽ ജില്ലാ ജയിലിൽ റിമാൻ്റിലാണ്. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

മുസ്ലീം പള്ളികളിൽ മാ​ത്ര​മേ പ്ര​തി മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ളു. മോ​ഷ​ണ​ത്തി​ലൂ​ടെ ലഭിക്കുന്ന പ​ണം വെച്ചാണ് പ്രതി ആഡംബര ജീവിതം നയിച്ചിരുന്നത്.

പാലക്കാട്‌ ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്, പാലക്കാട് എ എസ് പി ഷാഹുൽ ഹമീദ് എ എന്നിവരുടെ നിർദ്ദേശപ്രകാരം, കസബ പോലീസ് ഇൻസ്പെക്ടർ രാജീവ് എൻ എസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് എസ് സിവിൽ പോലീസ് ഓഫീസർ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.