ബാണാസുര സാഗർ വെടിവയ്പ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് പിടികിട്ടാപ്പുള്ളി; രണ്ടു മാവോയിസ്റ്റുകൾ കൂടി പിടിയിൽ; ഏറ്റുമുട്ടലിനു കൂടുതൽ തെളിവെന്നു സൂചന

ബാണാസുര സാഗർ വെടിവയ്പ്പ്: കൊല്ലപ്പെട്ട മാവോയിസ്റ്റ് പിടികിട്ടാപ്പുള്ളി; രണ്ടു മാവോയിസ്റ്റുകൾ കൂടി പിടിയിൽ; ഏറ്റുമുട്ടലിനു കൂടുതൽ തെളിവെന്നു സൂചന

തേർഡ് ഐ ബ്യൂറോ

വയനാട്: സർക്കാരിന് സ്വർണ്ണക്കടത്ത് കേസിൽ അടക്കം സർക്കാർ പ്രതിരോധത്തിലായി നിൽക്കെ, വയനാട്ടിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ പിടികിട്ടാപ്പുള്ളിയാണെന്നു വ്യക്തമായി. തമിഴ്‌നാട് സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മാവോയിസ്റ്റാണ് ചൊവ്വാഴ്ചയുണ്ടായ വെടിവെയ്പ്പിൽ കൊലപ്പെട്ടതെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ബാണാസുര വനമേഖലയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് പേർ പിടിയിലായതോടെ സർക്കാർ സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെടുന്നുണ്ട്. പൊലീസുമായുള്ള വെടിവയ്പിനിടെയാണ് രണ്ട് മാവോയിസ്റ്റുകൾക്ക് പരിക്കേറ്റത്. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. ഇരുവരും മലയാളികളല്ലെന്നാണ് പുറത്തുവരുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറ മീൻമുട്ടി വാളരം കുന്നിൽ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ രാവിലെ വെടിവയ്പ് നടന്നിരുന്നു. വെടിയ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിലാകുന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് വേൽമുരുകനാണെന്നാണ് പൊലീസ് പറയുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒമ്ബത് കേസുകൾ വേൽമുരുകനെതിരെയുണ്ട്. തമിഴ്നാട്ടിലും ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും.ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം നാളെ പരിശോധന നടത്തും. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മാദ്ധ്യമങ്ങളെ സ്ഥലത്തേക്ക് കടത്തി വിട്ടിരുന്നില്ല. വെടിവയ്പ്പിനെ തുടർന്ന് നാളെയും മേഖലയിൽ തിരച്ചിൽ നടത്തും.