3000 രൂപ വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ചു ; രണ്ട് പേർ പോലീസിന്റെ പിടിയിൽ
കല്‍പ്പറ്റ : വിഷു വിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 3000 രൂപ വിലമതിയ്ക്കുന്ന വാഴക്കുല മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
വയനാട് പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയില്‍ മാടത്തുംപാറയില്‍ പാട്ട കൃഷി ചെയ്യുന്ന വാഴക്കുല മോഷ്ടിച്ചെന്ന പരാതിയില്‍ കാപ്പിക്കളം അയ്യപ്പൻകുന്ന് വീട്ടില്‍ എം.സി. ചന്ദ്രൻ (58) , മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരൻ (30) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ എസ്. എച്ച്.ഒ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ആറാം തീയതിയാണ് മാടത്തും പാറയിൽ വാഴക്കുല മോഷണം നടന്നത്. പരാതിക്കാരനായ പ്രഭാകരനും സുഹൃത്തും പാട്ടകൃഷി ചെയ്യുന്ന സ്ഥലത്തു നിന്നും വെട്ടി വില്‍ക്കാറായ വാഴക്കുലകള്‍ മോഷ്ടാക്കൾ വെട്ടിക്കൊണ്ടു പോയത്. വഷു വിപണിയിലേക്ക് കണക്കാക്കി കൃഷി ചെയ്തിരുന്ന വാഴക്കുലകളാണ് കള്ളന്മാർ വെട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സബ് ഇൻസ്‌പെക്ടർ രാജീവ് കുമാർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർമാരായ നാസർ, അജിനാസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.