play-sharp-fill
ശവപ്പെട്ടിക്കച്ചവടത്തെച്ചൊല്ലി തര്‍ക്കം: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞു കൊന്നു

ശവപ്പെട്ടിക്കച്ചവടത്തെച്ചൊല്ലി തര്‍ക്കം: തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞു കൊന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശവപ്പെട്ടിക്കച്ചവടത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തിരുവനന്തപുരം കുന്നത്തുകാലിൽ ഭിന്നശേഷിക്കാരനായ അയൽവാസിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി.

അരുവിയോട് സ്വദേശി വർഗീസാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ സെബാസ്റ്റ്യനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ തമ്മിൽ വർഗീസിന്റെ ശവപ്പെട്ടി കട നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തർക്കം നിലനിന്നിരുന്നു.

ഇതേ തുടർന്നാണ് സെബാസ്റ്റ്യൻ ഇന്നു രാവിലെയോടെ ഭാര്യ നോക്കി നിൽക്കേ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞത്.

ബോംബ് പൊട്ടിയതോടെ തീ പടർന്നു. ശരീരമാസകലം പൊള്ളലേറ്റ വർഗീസിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പൊലിസ് സെബാസ്റ്റ്യനെ ചോദ്യം ചെയ്തു വരികയാണ്