play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും എഴുപത്തി മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും എഴുപത്തി മൂവായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കൊയിലാണ്ടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും എഴുപത്തി മൂവായിരം രൂപ പിഴയും ശിക്ഷ.

ബാലുശ്ശേരി കരിയാത്തന്‍കാവ് തെക്കേ കായങ്ങല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമിനെയാണ് (52) കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലി ശിക്ഷിച്ചത്.

ബാല്യം തൊട്ടു പെണ്‍കുട്ടിയെ പ്രതി നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചു. പ്രായ പൂര്‍ത്തിയായ ശേഷം കുട്ടി ബന്ധുക്കളോട് പീഡന വിവരം പറയുകയും പോലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ സംഖ്യയില്‍ അമ്ബതിനായിരം രൂപ പെണ്‍കുട്ടിക്ക് കൊടുക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതി സമാനമായ മറ്റൊരു കേസില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ കെ.പ്രജീഷാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി..