play-sharp-fill
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം ; കേസിൽ മുൻ പിടിഎ പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം ; കേസിൽ മുൻ പിടിഎ പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസ്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം നടത്തിയ കേസില്‍ ഏഴു പേരെ പ്രതികളാക്കി ബാലുശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പൊലീസ് കേസെടുത്തത്. രതീഷ് സ്കൂളിന്‍റെ പിടിഎ മുന്‍ പ്രസിഡന്‍റ് കൂടിയാണ്.

ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിക്കും അടുത്ത ബന്ധുകൂടിയായ ഇരുപതുകാരനും നേരെയായിരുന്നു സദാചാര ഗുണ്ടായിസം.

ഇവര്‍ സംസാരിച്ചു നില്‍ക്കുന്നത് ചോദ്യം ചെയ്ത സംഘം ആദ്യം അസഭ്യം പറയുകയും പിന്നീട് ആണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ടു എന്നും പരാതിയുണ്ട്. ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ പരാതിക്കാരുടെ വിശദമൊഴി രേഖപ്പെടുത്തിയ പൊലീസ് രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോക്കല്ലൂർ സ്കൂളിലെ പിടിഎ മുന്‍ പ്രസിഡന്‍റ് കൂടിയാണ് രതീഷ്. ആയുധം കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബാലുശ്ശേരി പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് നടന്നിട്ടില്ല. പെണ്‍കുട്ടിയും ബന്ധുവും ഇന്നലെ താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു.