പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോയില്ല; പ്രധാന സാക്ഷിയെന്ന നിലയിൽ ആശങ്കയുണ്ട്; പ്രതി പ്രബലനാണ്; ഗൂഢാലോചന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍
സ്വന്തം ലേഖകൻ
കൊച്ചി: പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോയില്ല. പ്രധാന സാക്ഷിയെന്ന നിലയിൽ ആശങ്കയുണ്ട്. പ്രതി പ്രബലനാണ്. എന്തും സംഭവിക്കാം. ഗൂഢാലോചന കേസിൽ കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.
കോടതി ഉത്തരവ് പ്രോസിക്യൂഷന് തിരിച്ചടിയല്ല. ജാമ്യം ലഭിക്കുന്നതിലൂടെ വാദമുഖങ്ങൾ ഇല്ലാതാകുന്നില്ല. പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന ഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദിലീപിന് മുന്‍കൂര്‍ ജാമ്യം കിട്ടിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളിയായി മാറും. ശക്തനായ പ്രതി പുറത്ത് നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കും. കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് കോടതിയിൽ നടന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാൽ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.