play-sharp-fill
പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയുടെ വിയോഗം അറിയാതെ അച്ഛനും അമ്മയും

പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയുടെ വിയോഗം അറിയാതെ അച്ഛനും അമ്മയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ദമ്പതികളുടെ രണ്ടു വയസുകാരിയായ മകൾ തേജസ്വി മരിച്ചു. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയാണ് കാറപകടത്തിൽ മരിച്ചത്.  തേജസ്വിയുടെ വിയോഗം അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല.  യൂണിവേഴ്‌സിറ്റി കോളേജിൽ എം.എ സംസ്‌കൃതം അവസാന വർഷ വിദ്യാർത്ഥിയായിരിക്കെയാണ് ബാലഭാസ്‌കർ പ്രണയിനിയായ ലക്ഷ്മിയെ വിവാഹം ചെയ്തത്. അതേ കോളേജിൽ ഹിന്ദി എം.എ. വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. വീട്ടുകാരുടെ എതിർപ്പുകൾ കണക്കാക്കാതെയാണ് ഇരുവരും ജീവിതം തുടങ്ങിയത്.

പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും ഇടയിലേക്ക് അവരുടെ കുഞ്ഞു രാജകുമാരി എത്തിയത്. കുഞ്ഞു തേജസ്വിയെ ലാളിച്ച് കൊതിതീരും മുൻപാണ് വിധി അവളെ കവർന്നെടുത്തത്. തൃശ്ശൂരിൽനിന്ന് ക്ഷേത്രദർശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഭാര്യ ലക്ഷ്മിക്കും കാർ ഡ്രൈവർ അർജുനനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മിയും അർജുനനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.