
വയനാട്: ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിൽ ആദ്യഘട്ടമായി ഏഴ് കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറി. ആകെ 178 കുടുംബങ്ങൾക്കാണ് ഇവിടെ വീട് അനുവദിച്ചിരിക്കുന്നത്.
കിഫ്കോൺ, ഊരാളുങ്കൽ എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഗുണഭോക്താക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് താക്കോൽ വിതരണം നടന്നത്. ടൗൺഷിപ്പിൽ കുടുംബങ്ങൾക്ക് താക്കോൽ നൽകുന്ന ആദ്യഘട്ടമാണിത്.
എന്നാൽ, 178 കുടുംബങ്ങളും ഒരുമിച്ച് മാത്രമേ താമസം ആരംഭിക്കുകയുള്ളൂ എന്ന നിലപാടിലാണ് ഗുണഭോക്താക്കൾ. സർക്കാരിന്റെ നിർദേശപ്രകാരം താക്കോൽ ഏറ്റുവാങ്ങിയെങ്കിലും കൂട്ടത്തോടെ പ്രവേശിക്കാനാണ് ഇവരുടെ തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







