ബാലഭാസ്കറിന്റെ മരണം: കാർ ഓടിച്ചത് അർജുൻ തന്നെ:എനിക്ക് പറ്റിപ്പോയി ,ഉറങ്ങിപ്പോയെന്ന് ബാലുവിന്റെ സുഹൃത്തുക്കളോട് അർജുൻ പറയുന്നത് കേട്ടു: ഓവർ സ്പീഡായിരുന്നു: ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ
കൊച്ചി: വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ആദ്യമായി പ്രതികരിച്ച് ഭാര്യ ലക്ഷ്മി ബാലഭാസ്കർ.
അപകട സമയത്ത് അർജുൻ തന്നെയായിരുന്നു വാഹനം ഓടിച്ചതെന്നും എന്തിനാണ് പിന്നീട് മൊഴിമാറ്റിയതെന്ന് അറിയില്ലെന്നും ലക്ഷ്മി പറഞ്ഞു. അപകടം നടന്ന ദിവസം രാത്രി എന്താണ് സംഭവിച്ചതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി വിശദീകരിച്ചു. ലക്ഷ്മിയുടെ വാക്കുകളിലേക്ക്
‘അത് വ്യക്തിപരമായ ഒരു യാത്രയായിരുന്നു, മകളുടെ നേര്‍ച്ചയ്ക്കായുള്ള യാത്രയായിരുന്നു. ഞാനൊരു അസുഖാവസ്ഥയിലുമായിരുന്നു. പ്രസവത്തിന് ശേഷം എനിക്ക് മഞ്ഞപ്പിത്തം വന്നും പോയും നില്‍ക്കുന്നൊരു അവസ്ഥയായിരുന്നു. തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിലായിരുന്നു നേർച്ച. പോകാൻ പറ്റില്ലെന്നായിരുന്നു കരുതിയത്.
എന്നാല്‍ നേർച്ചയല്ലേ എന്ന് കരുതി പോയി. ബാലു നാട്ടിലുണ്ടായിരുന്നു. മകളെ നോക്കാം എന്ന് ബാലു പറഞ്ഞു, അങ്ങനെയാണ് പോയത്. അധികം വൈകാതെ അവിടെ നിന്ന് ഇറങ്ങി. അതുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങിയത്. ഇല്ലെങ്കില്‍ അന്ന് അവിടെ തന്നെ നിന്നേനെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എനിക്ക് ട്രാവല്‍ സിക്നസ് ഉണ്ട്. ഞാന്‍ കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ ഇരുന്നു. മോളെന്‍റെ മടിയിലുണ്ടായിരുന്നു. മോഷന്‍ സെന്‍സിങ് ഇല്ലാതിരിക്കാന്‍ വണ്ടിയില്‍ കണ്ണടച്ചിരിക്കുകയാണ് ചെയ്യാറ്. അന്നും അങ്ങനെ തന്നെയായിരുന്നു.കുറച്ചുദൂരം പോയപ്പോ കാർ നിർത്തിയിരുന്നു. ഡ്രൈവർ അർജുനും ബാലുവും പുറത്തിറങ്ങി ഡ്രിങ്ക്സൊക്കെ വാങ്ങിക്കഴിക്കുന്നുണ്ടായിരുന്നു. ബാലു എന്നോട് എന്തെങ്കിലും വേണമോയെന്ന് ചോദിച്ചു.
ഞാൻ വേണ്ടെന്ന് പറഞ്ഞു. എത്താറായോ എന്ന് ചോദിച്ചപ്പോള്‍ അധികം വൈകില്ല എത്തുമെന്ന് പറഞ്ഞു. ഞാൻ അത് പറഞ്ഞതിന് ശേഷം അർജുൻ വാഹനത്തില്‍ തിരിച്ചുകയറി, ഞാനൊന്ന് കിടക്കട്ടെയെന്ന ബാലു പറയുന്നുണ്ടായിരുന്നു. പിന്നേയും കുറച്ച് ദൂരം മുന്നോട്ട് പോയിട്ടുണ്ട്. കാർ നിയന്ത്രണമില്ലാത്തൊരു അവസ്ഥയില്‍ മുന്നോട്ട് പോകുന്നത് കണ്ടിട്ടാണ് ഞാൻ എഴുന്നേല്‍ക്കുന്നത്. കണ്ണ് തുറക്കുമ്പോള്‍ പുറത്തെ കാഴ്ചകള്‍ വ്യക്തമല്ല.
പക്ഷെ അർജുൻ പകച്ച് നില്‍ക്കുകയാണ്. ഞാൻ നിലവിളക്കാൻ നോക്കുന്നുണ്ട്. ഒച്ച പുറത്തുവന്നോയെന്ന് അറിയില്ല, ഗീയർ ബോക്സില്‍ അടിക്കുന്നുണ്ട്. പിന്നെ എന്റെ ബോധം പോയി. എനിക്കൊന്നും ഓർമയില്ല.എത്രയോ ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിനകത്താണ് കണ്ണ് തുറക്കുന്നത്.
കാറ് ഓടിച്ചത് അർജുൻ തന്നെയായിരുന്നു. എനിക്ക് പറ്റിപ്പോയി ,ഉറങ്ങിപ്പോയെന്ന് ബാലുവിന്റെ സുഹൃത്തുക്കളോടും ആശുപത്രിയില്‍ വെച്ച് ഡോക്ടർമാരോടൊക്കെയും പറഞ്ഞിരുന്നു. അർജുൻ പിന്നെ മൊഴി മാറ്റിയതാണ്. അർജുൻ ഓവർ സ്പീഡില്‍ തന്നെയായിരുന്നു.
എനിക്ക് ബോധം വന്നപ്പോള്‍ ഞാൻ ബാലുവിനെ അന്വേഷിക്കുന്നുണ്ട്. അപ്പോള്‍ എന്നോട് പറഞ്ഞത് പുറത്തുണ്ടെന്നാണ്. അത് മനസില്‍ ഞാൻ ഉറപ്പിച്ചിരുന്നു. എന്നാല്‍ റിയാലിറ്റി തിരിച്ചറിഞ്ഞപ്പോള്‍ അതില്‍ നിന്നും പുറത്തുവരാൻ ഞാൻ ഏറെ പണിപ്പെട്ടു. ആരാണ് അവർ രണ്ടും പോയെന്ന് എന്നോട് പറഞ്ഞതെന്ന് ഓർമയില്ല. ഒരു സൈക്കോളജിസ്റ്റാണ് എന്നോട് വന്ന് സംസാരിക്കുന്നത്. അവരോട് കടന്ന് പോകാനാണ് ഞാൻ ആവശ്യപ്പെട്ടത്. കാരണം മരിച്ചെന്ന കാര്യം ഞാൻ ആക്സപ്റ്റ് ചെയ്തിട്ടില്ല.
എനിക്ക് റിയാലിറ്റി പെട്ടെന്ന് ഉള്‍ക്കൊള്ളേണ്ടി വന്നു. കാരണം വേഗത്തില്‍ തന്നെ എന്റെ മൊഴിയെടുക്കലൊക്കെ നടന്നു. എന്താണ് നടന്നതെന്ന് കൃത്യമായി പറയുകയെന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. എനിക്ക് എഴുന്നേറ്റിരിക്കാൻ പോലും കഴിയാതിരിക്കുന്ന അവസ്ഥയില്‍ ഞാൻ മണിക്കൂറുകളോളം മൊഴി കൊടുത്തിട്ടുണ്ട്.