play-sharp-fill
‘രണ്ടു മൂന്ന് ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു’: വിവാഹ വാര്‍ഷികത്തില്‍  വീഡിയോയുമായി നടന്‍ ബാല

‘രണ്ടു മൂന്ന് ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു’: വിവാഹ വാര്‍ഷികത്തില്‍ വീഡിയോയുമായി നടന്‍ ബാല

സ്വന്തം ലേഖകൻ

കൊച്ചി: തനിക്ക് മൂന്നു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നതെന്നും നടന്‍ ബാല.

മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും ബാല വീഡിയോയില്‍ പറഞ്ഞു. രണ്ടാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച്‌ ചിത്രീകരിച്ച വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയില്‍ കഴിയുകയാണ് നടന്‍. പങ്കാളിയായ എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇങ്ങനൊരു വീഡിയോ, എന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നു.
മുന്നോട്ടുപോകുമെന്നാണ് കരുതുന്നത്, എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടാണ് വീണ്ടും വരാനാകുന്നതെന്നും ബാല പറഞ്ഞു.

‘ഞാന്‍ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്.

എന്നാല്‍ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. വീഡിയോയില്‍ ബാല പറയുന്നു