
അടൂർ: സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിയെ തുടർന്ന് ദുരിതത്തിലായ കുടുംബനാഥനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി കുടുംബത്തിന്റെ പരാതി. അടൂർ സ്വദേശി റോയ് മാത്യുവിനെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്.
റോയിയുടെ വസ്തുവകകൾ സ്വകാര്യ ഷെഡ്യൂൾഡ് ബാങ്ക് സർഫാസി നിയമപ്രകാരം ജപ്തി ചെയ്തിരുന്നു. ജപ്തി നടപടികൾ നടക്കുമ്പോൾ റോയിയും കുടുംബവും വീട്ടിലില്ലായിരുന്നുവെന്ന് ഭാര്യ ഷീജ പറഞ്ഞു. അസുഖബാധിതനായ റോയ് ആശുപത്രി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് സഹോദരിയുടെ കാറായിരുന്നു. ജപ്തി നടപ്പാക്കിയ ബാങ്ക് അധികൃതർ ഗേറ്റ് സീൽ ചെയ്തപ്പോൾ കാർ വീടിന്റെ പരിസരത്ത് തന്നെ പാർക്ക് ചെയ്ത നിലയിലായിരുന്നുവെന്നും കുടുംബം പറയുന്നു.
കാർ വിട്ടുനൽകണമെന്ന് ബാങ്കിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തുടർന്ന് റോയ് വാഹനം തിരിച്ചെടുത്തതോടെയാണ് പൊലീസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group







