
കൊല്ലം: കൊല്ലം ചവറയില്‍ വ്യാജ ആധാർ രേഖകളുമായി രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയില്‍. ധാക്ക സ്വദേശികളായ മിലൻ ഖാൻ, ഭാര്യ മുകള്‍ ഖൻഡല്‍ എന്നിവരെയാണ് ചവറ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും കുറിച്ച് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നെന്നാണ് റിപ്പോർട്ടുകള്‍. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചവറ പൊലീസ് ഇരുവരെയും പിടികൂടിയത്.
കൊല്ലത്തെ മേല്‍വിലാസത്തില്‍ മിലൻ ഖാനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ആധാർ കാർഡിനെ കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എവിടെ നിന്നാണ് ലഭിച്ചത്, എത്ര കാലമായി ഇവിടെ തുടരുന്നു എന്നതടക്കമുള്ള കാര്യങ്ങളും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം നീണ്ടകര ഭാഗത്ത് ആക്രിസാധനങ്ങള്‍ പെറുക്കിക്കൊണ്ട് കഴിയുകയായിരുന്നു ഇരുവരുമെന്ന് പ്രദേശവാസികള്‍ മൊഴി നല്കി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.







