
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഇതുവരെ ആരംഭിക്കാത്തതിനെതിരെ സിപിഐഎം രൂക്ഷ വിമർശനവുമായി രംഗത്ത്. പദ്ധതിയുടെ ശിലാസ്ഥാപനം കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ഒരു വീടിന്റെ പോലും നിർമാണം ആരംഭിച്ചിട്ടില്ലെന്ന് സിപിഐഎം ആരോപിച്ചു.
ദുരന്തബാധിതരുടെ ദുരിതം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് സിപിഐഎമ്മിന്റെ വിമർശനം. തെരഞ്ഞെടുപ്പിന് മുൻപായി ഫെബ്രുവരി 26-ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എംപിയെയും പങ്കെടുപ്പിച്ച് കുന്നമ്പറ്റയിലെ ഭൂമിയിൽ ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
നിർമാണത്തിനാവശ്യമായ അനുമതികൾ നേടുകയോ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്നും സിപിഐഎം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് അവകാശപ്പെട്ട സ്ഥലത്ത് ഇപ്പോൾ കാടുകയറിയ നിലയാണെന്നും സിപിഐഎം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







