play-sharp-fill
സാങ്കേതികവിദ്യയെ വില്ലൻ ആകുവാൻ അനുവദിക്കരുത് : കോട്ടയം സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്

സാങ്കേതികവിദ്യയെ വില്ലൻ ആകുവാൻ അനുവദിക്കരുത് : കോട്ടയം സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്

കോട്ടയം : സാങ്കേതികവിദ്യയെ നമ്മുടെ കൈപ്പിടിയിൽ ഒതുക്കുകയും, അതിനെ ഒരിക്കലും വില്ലൻ ആകുവാൻ അനുവദിക്കാതിരിക്കുകയും ചെയ്യണമെന്നും മൊബൈൽ ഫോണിന്റെ തുടർച്ചയായ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സൗഹൃദ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് കോട്ടയം സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് പ്രസ്താവിച്ചു.

പ്രാവീണ്യമില്ലാത്ത മേഖലകളിൽ പോലും തുടർച്ചയായ പരിശീലനം കൊണ്ട് മികവ് പുലർത്തുവാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു. ബേക്കർ സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ് അധ്യക്ഷനായിരുന്നു , സീനിയർ അസിസ്റ്റന്റ് റേച്ചൽ നിസി നൈനാൻ, മിജോ എലിസബത്ത് ജോൺ, ബൈനു മോൾ തോമസ് എം., സുനിത സൂസൻ എബ്രഹാം, പവിത്രാ വിധുപാൽ എന്നിവർ പ്രസംഗിച്ചു , ലൈഫ് സ്കിൽ തീം പ്രസന്റേഷൻ, സ്കിറ്റ്, എന്നിവയും നടത്തപ്പെട്ടു.