play-sharp-fill
കോട്ടയം  ബേക്കർ ജംഗ്ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി; പരിക്കേറ്റ യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

കോട്ടയം ബേക്കർ ജംഗ്ഷനിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി; പരിക്കേറ്റ യാത്രക്കാരൻ ഗുരുതരാവസ്ഥയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം എം.സി റോഡിൽ ബേക്കർ ജംഗ്ഷനിൽ ഇന്നോവയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്.


നട്ടാശ്ശേരി പള്ളിപ്പുറത്ത്മ്യാലിൽ മോൻസ് (32), പനയക്കിഴിപ്പ് കാവവിള അനുജിത്ത് (28) എന്നിവർക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കർ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. സി.എം.എസ് കോളേജ് ഭാഗത്തു നിന്നു വരികയായിരുന്ന ഇന്നോവ തിരുനക്കര ഭാഗത്തു നിന്നും എത്തിയ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

രാത്രിയായതിനാൽ ഓട്ടോറിക്ഷ വരുന്നത് ഇന്നോവയുടെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇന്നോവ മുന്നോട്ട് എടുത്തതും ഓട്ടോറിക്ഷയിൽ ഇടിച്ചതും ഒന്നിച്ചായിരുന്നു.

അപകടത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേനയെത്തി ഓട്ടോവെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോറിക്ഷയിലെ യാത്രക്കാരൻ റോഡിൽ വീണ് കിടക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ ചേർന്ന് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റയാളുടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.