play-sharp-fill
മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും; വിവാദ പരമായ പരാമർശം നടത്തിയ ഹിന്ദു പുരോഹിതൻ ബജ്‌റങ് മുനി ദാസ് അറസ്റ്റിൽ

മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കും; വിവാദ പരമായ പരാമർശം നടത്തിയ ഹിന്ദു പുരോഹിതൻ ബജ്‌റങ് മുനി ദാസ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ലഖ്‌നൗ: മുസ്‌ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയ ഹിന്ദുത്വ പുരോഹിതൻ ബജ്‌റങ് മുനി ദാസ് അറസ്റ്റിൽ. സീതാപൂരിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ നടത്തിപ്പുകാരനാണ് ബജ്‌റംഗ് മുനി ദാസ്.

പൊലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഒരു ഘോഷയാത്രയിലാണ് ഇയാൾ മുസ്ലിം സ്ത്രീകൾക്ക് നേരം ബലാത്സം​ഗ ഭീഷണി മുഴക്കിയത്.ഏപ്രിൽ രണ്ടിനായിരുന്നു ബജ്‌റങ് മുനിയുടെ വിവാദ പ്രസംഗം. സിതാപൂർ ജില്ലയിലെ ഒരു പള്ളിക്ക് പുറത്ത് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തായിരുന്നു ഇയാളുടെ വിദ്വേഷ പ്രസംഗവും മുസ്‌ലിം സ്ത്രീകൾക്കെതിരെ ബലാത്സംഗ ആഹ്വാനവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസംഗത്തിൻറെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ വിമർശമുയർന്നിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസെടുത്തത്.

ഏതെങ്കിലും മുസ്‌ലിം യുവാവ് ഒരു ഹിന്ദു പെൺകുട്ടിയെ ശല്യപ്പെടുത്തിയാൽ അവന്റെ അമ്മ പെങ്ങന്മാർ അടക്കമുള്ള എല്ലാ മുസ്‌ലിം സ്ത്രീകളെയും ബലാത്സംഗം ചെയ്യണമെന്നായിരുന്നു ബജ്‌റങ്ങിൻരെ ആഹ്വാനം. തടയാൻ ധൈര്യമുള്ളവർ വരട്ടെയെന്നും ഇയാൾ വെല്ലുവിളിച്ചു. ഇത് കേട്ട് ചുറ്റും കേട്ടുനിന്നവർ കയ്യടിക്കുന്നതും വിഡിയോയിൽ കാണാം.

സംഭവത്തെ നിശിതമായി വിമർശിച്ചുകൊണ്ട് ദേശീയ വനിതാ കമ്മീഷൻ രം​ഗത്തു വന്നിരുന്നു. ബജ്‌റംഗ് മുനി ദാസിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് യുപി പൊലീസ് ഡയറക്ടർ ജനറലിന് കമ്മീഷൻ കത്തയക്കുകയും ചെയ്തു. സ്ത്രീകൾക്ക് വേണ്ടി ഇത്തരം ക്രൂരമായ ഭാഷകൾ ഉപയോഗിക്കുന്നതിൽ നിന്ന് ആളുകളെ തടയാനും ഇത്തരം സംഭവങ്ങളിൽ നിശബ്ദരായ കാഴ്ചക്കാരാകാതിരിക്കാനും പൊലീസിൽ നിന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സംഭവത്തിന് പിന്നാലെ പ്രസ്താവനകളിൽ ക്ഷമാപണം നടത്തിക്കൊണ്ടുള്ള ബജ്‌റങ്ങിനെതിരെ വിഡിയോയും സമൂഹമാധ്യമങ്ങൾ പങ്കുവെച്ചിരുന്നു. യു.പിയിലെ സിതാപൂർ, പ്രതാപ്ഗഢ്, മഹാരാഷ്ട്രയിലെ നാസിക്ക് എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെ തന്നെ വിവിധ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.