
കോട്ടയം : നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റിൽ രാജേഷ്-അച്ചു സഖ്യം ജേതാക്കളായി. ആവേശകരമായ ഫൈനലിൽ സൂര്യ-ബേബിച്ചൻ ടീമിനെയാണ് ഇവർ പരാജയപ്പെടുത്തിയത്.

ആദ്യ സെറ്റിൽ പിന്നിലായെങ്കിലും തകർപ്പൻ തിരിച്ചുവരവിലൂടെയാണ് രാജേഷും അച്ചുവും കിരീടം സ്വന്തമാക്കിയത്. സ്‌കോർ: 18-21,21-13,21-19.

സെമി ഫൈനലിൽ കിരീടപ്രതീക്ഷയായിരുന്ന ഇഷാൻ-നദീർ സഖ്യത്തെ തോൽപ്പിച്ചാണ് സൂര്യ-ബേബിച്ചൻ ഫൈനലിൽ എത്തിയത്. സാദിഖ്-ഷാജിർ സഖ്യത്തെ മറികടന്നാണ് രാജേഷും അച്ചുവും ഫൈനൽ ടിക്കറ്റ് നേടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഷാജിർ-സാദിഖ് സഖ്യം വിജയിച്ചു.
സൂര്യ ശങ്കർ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എമർജിങ് പ്ലെയർ, ഫെയർപ്ലേ അവാർഡുകൾ കൃഷ്ണ ശങ്കർ കരസ്ഥമാക്കി.മോൻസി-ശ്രീകുമാർ സഖ്യത്തെ ഇൻസ്പൈറിങ്ങ് ടീം പാർട്ണേഴ്സായി തിരഞ്ഞെടുത്തു. സതീഷ് മോഹൻ സ്പോൺസർ ചെയ്ത എവറോളിങ്ങ് ട്രോഫികൾ മുതിർന്ന താരങ്ങളായ ജോർജ് ജേക്കബ് പുരയ്ക്കൽ, അജി മണിക്കുട്ടൻ എന്നിവർ വിതരണം ചെയ്തു.
12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ മികച്ച വിജയത്തിന് പിന്നാലെ, മൂന്നാമത് ടൂർണമെന്റ് ജൂണിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ് മോർണിങ് ബാഡ്മിന്റൺ ഗ്രൂപ്പ്.









