Saturday, April 25, 2026

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറിയോ..? മോഷ്ടാക്കളെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ; പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം ഹരിതകർമസേനാംഗത്തിൻ്റെ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല കവർന്നതോടെ പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ; പരാതികൾ കുന്നുകൂടിയിട്ടും പ്രതികളെ പിടിക്കാനാവാതെ പൊലീസും….!

Spread the love

കോട്ടയം: കോട്ടയം നഗരം മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും തട്ടകമായി മാറുകയാണ്.

video
play-sharp-fill

പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് പൊതുവഴിയിലൂടെ നടക്കാനാകാത്ത സ്ഥിതിയാണ്. സ്വർണ്ണത്തിന് വില വർധിച്ചതോടെ ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുന്നു.

എന്നാൽ പൊലീസാകട്ടെ കള്ളനെ പിടിക്കാനാവാതെ നട്ടംതിരിയുന്ന അവസ്ഥയാണ്. ആരോട് പരാതി പറയും എന്ന അവസ്ഥയിലാണ് നിലവിൽ ജനങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മാഞ്ഞൂരില്‍ പുലര്‍ച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഹരിതകര്‍മസേനാംഗമായ മിനി ചന്ദ്രനെ സ്‌കൂട്ടര്‍ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മാല കവര്‍ന്നിരുന്നു. എന്നാൽ കള്ളന്മാർ കൊണ്ടുപോയത് 150 രൂപയുടെ മുക്കുപണ്ടമായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും മറ്റു നടപടികളൊന്നു ഉണ്ടായില്ല.

ഈ സംഭവത്തിന് ശേഷം പുറത്തിറങ്ങി നടക്കാൻ തന്നെ ഭയപ്പെടുന്ന സാഹചര്യമാണ്. പ്രഭാത സവാരിക്കിറങ്ങുന്നവരും ജോലിക്ക് പോകുന്നവരുമെല്ലാം മോഷ്ടാക്കളെ ഭയന്നു കഴിയേണ്ട അവസ്ഥയിലാണ്.

തെളിയാതെ കിടക്കുന്ന നൂറുകണക്കിന് കേസുകളാണു ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ഉള്ളത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മോഷണ കേസുകളുടെ വർധനയും.