Saturday, April 25, 2026

കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്; രണ്‍വീര്‍ സിംഗിനെതിരായ എഫ്.ഐആര്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

Spread the love

ബാംഗ്ലൂർ: കാന്താരയിലെ ദൈവസങ്കല്‍പത്തെ അപമാനിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം രണ്‍വീർ സിംഗിനെതിരായ എഫ്‌ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി.

video
play-sharp-fill

താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

വൈകാതെ ചാമുണ്ഡി ഹില്‍സ് നേരിട്ട് സന്ദർശിച്ച്‌ മാപ്പപേക്ഷിക്കുമെന്നും രണ്‍വീർ സിംഗ് കോടതിയിയെ അറിയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബംഗളുരു പൊലീസാണ് കേസെടുത്തത്.

ബംഗളൂരുവില്‍ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തല്‍ ആണ് പരാതി നല്‍കിയത്.