കാമുകനായ ഇബ്രാഹിം ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ; കുട്ടിയെ തട്ടിയെടുത്തത് വിവാഹവാഗ്ദാനം ചെയ്തു വഞ്ചിച്ച കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകൾ പുറത്ത്.
കാമുകനായ ഇബ്രാഹിം ബാദുഷയെ നീതു പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ. ഇബ്രാഹി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും കൈക്കലാക്കി. സമ്പത്തും സ്വര്‍ണവും വീണ്ടുകിട്ടാനും ഇബ്രാഹിമിന്റെ വിവാഹം മുടക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രവൃത്തികളെല്ലാം നീതു ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഗര്‍ഭിണിയായിരുന്ന നീതു ഗര്‍ഭം അലസിപ്പിച്ച വിവരം കാമുകനെ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ കാട്ടി മറ്റൊരു വിവാഹത്തിന് തുനിഞ്ഞ ബാദുഷയെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കാനായാണ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കവര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. നീതുവിൻ്റെ ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.
നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും നീതു വാങ്ങിക്കൊണ്ട് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു.
എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കടത്തികൊണ്ടുപോയതെന്നതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അതില്‍ ഇളം റോസ് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യം ലഭിച്ചതായും പോലീസ് അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലല്‍ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി.