play-sharp-fill
കണ്ടാൽ കുഞ്ഞൻ; ബേബി ക്യാരറ്റിന്റെ ഗുണഗണങ്ങൾ അറിയാം

കണ്ടാൽ കുഞ്ഞൻ; ബേബി ക്യാരറ്റിന്റെ ഗുണഗണങ്ങൾ അറിയാം

ബേബി ക്യാരറ്റ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കാഴ്ച ശക്തിക്ക് മാത്രമല്ല ചര്‍മം തിളങ്ങാനും ബേബി ക്യാരറ്റ് നല്ലതാണ്.

പൂർണ വളർച്ചയെത്തുന്നതിന് മുൻപ് വിളവെടുക്കുന്ന ക്യാരറ്റുകളാണ് ബേബി ക്യാരറ്റുകള്‍. നാം സാധാരണയായി ഉപയോഗിക്കുന്ന ക്യാരറ്റുകളെക്കാള്‍ മധുരമുണ്ട് ഈ ബേബി ക്യാരറ്റുകള്‍ക്ക്. പൊട്ടാസ്യം, വിറ്റാമിൻ എ, കെ എന്നിവ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ബേബി ക്യാരറ്റ് ആഴ്ചയില്‍ മൂന്ന് തവണ കഴിക്കുന്നത് യുവാക്കാളുടെ ചര്‍മത്തിലെ കാരൊറ്റെനോയിഡുകള്‍ വര്‍ധിക്കുന്നതായി ന്യൂട്രീഷന്‍ 2024 -ല്‍ അവതരിപ്പിച്ച സാംഫോര്‍ഡ് സര്‍വകലാശാല പഠനത്തില്‍ കണ്ടെത്തി.

ബേബി ക്യാരറ്റുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കും. നാരുകള്‍ കൂടുതലായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ബേബി ക്യാരറ്റ് നല്ലതാണ്. കാരൊറ്റോയിഡുകള്‍ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group