ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം അമ്മയിൽ നിന്നും രാജി വെക്കും; ഉറച്ച നിലപാടുമായി ബാബുരാജും ശ്വേതാ മേനോനും

ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം അമ്മയിൽ നിന്നും രാജി വെക്കും; ഉറച്ച നിലപാടുമായി ബാബുരാജും ശ്വേതാ മേനോനും

സ്വന്തം ലേഖകൻ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം അമ്മയിൽ നിന്നും രാജി വെക്കും. ഉറച്ച നിലപാടുമായി ബാബുരാജും ശ്വേതാ മേനോനും.

വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു ഐസി കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തത്. അതിൽ നടപടിയുണ്ടായില്ലെങ്കിൽ രാജിവെക്കുമെന്ന് ഇരുവരും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ല എന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നാണ് ആവശ്യം. വിജയ് ബാബുവിനെ പുറത്താക്കിയാൽ ജാമ്യത്തിൽ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങൾ അറിയിച്ചു. എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസിയുടെ നിലപാട്.

ഇന്നലെ ശ്വേത മേനോൻ അധ്യക്ഷയായ ഐസി കമ്മിറ്റിയുടെ യോഗം നടന്നിരുന്നു. രചന നാരായണൻകുട്ടി, കുക്കു പരമേശ്വരൻ, മാല പാർവതി തുടങ്ങിയവരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. വിജയ് ബാബുവിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഐസി രേഖാമൂലം എഴുതി കൊടുത്തിരുന്നു.

വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി കമ്മിറ്റി ശുപാർശ ചെയ്തു. ഇന്ന് നടക്കുന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരിക്കും വിജയ് ബാബു വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.