play-sharp-fill
ബാബുവിനെ രക്ഷിക്കാൻ മലയിടുക്കുകളിൽ പട്ടാളസൈന്യത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചതിൽ കേരളാ പൊലീസിലെ ചുണക്കുട്ടികളും; കുട്ടിക്കാനത്തെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തിലെ പുലിക്കുട്ടികൾ; തുടക്കം മുതൽ ഒടുക്കം വരെ രക്ഷാപ്രവർത്തിന് ഒപ്പം നിന്ന്, ബാബുവിനെ സംരക്ഷണ കരങ്ങളിലെന്നപോലെ എത്തിച്ചവരിൽ പൊലീസ് സംഘത്തിനും അഭിമാനിക്കാം; ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ കേരള പൊലീസിൽ തന്നെ പരിശീലനം നേടിയ ആളുകളുണ്ട്

ബാബുവിനെ രക്ഷിക്കാൻ മലയിടുക്കുകളിൽ പട്ടാളസൈന്യത്തോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചതിൽ കേരളാ പൊലീസിലെ ചുണക്കുട്ടികളും; കുട്ടിക്കാനത്തെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തിലെ പുലിക്കുട്ടികൾ; തുടക്കം മുതൽ ഒടുക്കം വരെ രക്ഷാപ്രവർത്തിന് ഒപ്പം നിന്ന്, ബാബുവിനെ സംരക്ഷണ കരങ്ങളിലെന്നപോലെ എത്തിച്ചവരിൽ പൊലീസ് സംഘത്തിനും അഭിമാനിക്കാം; ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ കേരള പൊലീസിൽ തന്നെ പരിശീലനം നേടിയ ആളുകളുണ്ട്

സ്വന്തം ലേഖകൻ

മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് രക്ഷകരായ പട്ടാള സേനക്കൊപ്പം വാഴ്ത്തപ്പെടാതെ പോയ സംഘമാണ് കേരളാ പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘം.


മലയിടുക്കിൽ അകപ്പെട്ട ബാബുവിനെ അവിടെനിന്ന് സംരക്ഷണകരങ്ങളിലെന്നപൊലെ എത്തിച്ചവരിൽ പ്രധാനികളും പൊലീസ് സേനയിലുള്ളവർതന്നെ. ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ കേരള പൊലീസിൽ തന്നെ പരിശീലനം നേടിയ ആളുകൾ. എന്നാൽ മാധ്യമങ്ങളിലും സോഷ്യാൽ മീഡിയകളിലും നിറഞ്ഞ് നിന്നത് പട്ടാളസൈന്യത്തിലെ മലയാളികളാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ പട്ടാളം വന്നതിനു പിന്നാലെ, കേരളത്തിൽ ഇത്തരം സംഭവങ്ങളിൽ ഇടപെടാൻ ആളില്ലേ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നുയരുന്നത്. എന്നാൽ, ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ കേരള പൊലീസിൽ തന്നെ പരിശീലനം നേടിയ ആളുകൾ ഉണ്ട് എന്നത് ആണ് വസ്തുത.

കേരള പൊലീസിന്റെ കുട്ടിക്കാനത്തെ ക്യാമ്പിൽ നിന്നും ഹൈ ആൾട്ടിട്യൂഡ് റസ്‌ക്യുവിനടക്കം പരിശീലനം ലഭിച്ചവർ കേരള പൊലീസിലെ പുലിക്കുട്ടികൾ. സംഭവം ഉണ്ടായ ശേഷം വലിയ വാർത്തയായതിനു പിന്നാലെയാണ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്നും ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തെ പാലക്കാടിന് അയച്ചത്. സംഘം പാലക്കാട് എത്തിയപ്പോഴേയ്ക്കും പട്ടാളവും സ്ഥലത്ത് എത്തിച്ചേർന്നിരുന്നു. ജില്ലാ കളക്ടർക്കായിരുന്നു ആദ്യ ഘട്ടത്തിൽ രക്ഷാ ദൗത്യത്തിന്റെ ചുമതല. ഈ സാഹചര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ ആദ്യം വിളിച്ചത് അഗ്നിരക്ഷാ സേനയെയും, എൻഡി.ആർ.എഫിനെയുമായിരുന്നു. പൊലീസ് ഇടപെടൽ ഉണ്ടായപ്പോൾ മാത്രമാണ് കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് സംഘത്തെ വിളിച്ചത്.

അഗ്നിരക്ഷാ സേനയ്ക്കും, എൻ.ഡി.ആർ.എഫിനും പട്ടാളത്തിനൊപ്പം തന്നെ ഈ സംഘവും സജീവമായി രക്ഷാദൗത്യത്തിൽ മലമുകളിൽ തന്നെയുണ്ടായിരുന്നു. 2020ലാണ് കേരള പൊലീസിന്റെ ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംങ് ആരംഭിച്ചത്. ഇതുവരെ 12 ബാച്ചുകളാണ് ഇവിടെ നിന്നും പൂർണമായി പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയത്. ഹൈ ആൾട്ടിട്യുഡ് മേഖലകളിൽ ‘ രക്ഷാപ്രവർത്തനം നടത്തുക. ഇത്തരം മേഖലകളിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയിലാണ് കേരള പൊലീസ് സംഘം പരിശീലനം നൽകുന്നത്.

കേരള പൊലീസിലെ കമാൻഡോ സംഘത്തിനും, വിവിധ മേഖലകളിലുള്ള രക്ഷാപ്രവർത്തകർക്കും ഹൈ ആൾട്ടിട്യൂഡ് സെന്ററിൽ പരിശീലനം നൽകുന്നത്. ഇത്തരം പരിശീലനത്തിന്റെ ഭാഗമായി മികവ് തെളിയിച്ച എട്ടു പേരാണ് പാലക്കാട് എത്തിയത്.

രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് കെഎപി 5 ബറ്റാലിയനിലെ എച്ച് എ റ്റി സി യിലെ അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർ മോൻ ആർ, എപിഎസ് ഐ ഉണ്ണികൃഷ്ണൻ, എപിഎഎസ് ഐ നിബു ജോർജ്ജ്, ഹവിൽദാർമാരായ ജോബി വി ജോൺ,റെനീഷ്, ബൈജു എ പി, ഉദയകൃഷ്ണൻ, രജീഷ് കെ ബി എന്നിവരായിരുന്നു.

രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ച എല്ലാവർക്കും പ്രശ്നമായത് വേണ്ടത്ര ഉപകരണങ്ങൾ ഇല്ലാത്തത് ആയിരുന്നു. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്ന ഉപകരണങ്ങൾ കൂടി ഉപയോഗിച്ചാണ് സൈന്യം ബാബുവിനെ രക്ഷിക്കുന്നതിനായി മലയിടുക്കിലേയ്ക്ക് ഇറങ്ങിയതും. ഇത് പോലുള്ള ഏതൊരു സാഹചര്യത്തിലും പ്രവർത്തിക്കുന്നതിനും ആളുകളെ രക്ഷിക്കുന്നതിനും വേണ്ട എല്ലാ ഉപകരണങ്ങളും ഹൈ ആൾട്ടിട്യുഡ് സംഘത്തിന് ഉണ്ട്.

മലമ്പുഴ ദൗത്യത്തിൽ ജവാന്മാർക്ക് ഒപ്പം ആദ്യം മുതൽ അവസാനം വരെ.ഇവരും ഉണ്ടായിരുന്നു. മാധ്യമങ്ങളും, സാമൂഹിക മാധ്യമങ്ങളും തമസ്കരിച്ചെങ്കിലും ഇനിയും ഇവരുടെ പ്രവർത്തനങ്ങൾ. കേരളത്തിൽ ഇത് പോലെ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഉറപ്പായും പ്രയോജനപ്പെടും.