play-sharp-fill
മകനെ അവര്‍ രക്ഷിച്ചുകൊണ്ട് വരുമെന്ന ബാബുവിന്റെ അമ്മയുടെ വിശ്വാസം കാത്ത് സൈന്യം; രക്ഷപ്പെടുത്തിയത് അതിസാഹസികമായി; ദൗത്യത്തിനിടെ വന്യമൃഗങ്ങളും മുന്നിലെത്തി; ബാബുവിനോട് വീഡിയോ കോളിൽ സംസാരിച്ചശേഷം അമ്മ ബോധരഹിതയായി വീണു

മകനെ അവര്‍ രക്ഷിച്ചുകൊണ്ട് വരുമെന്ന ബാബുവിന്റെ അമ്മയുടെ വിശ്വാസം കാത്ത് സൈന്യം; രക്ഷപ്പെടുത്തിയത് അതിസാഹസികമായി; ദൗത്യത്തിനിടെ വന്യമൃഗങ്ങളും മുന്നിലെത്തി; ബാബുവിനോട് വീഡിയോ കോളിൽ സംസാരിച്ചശേഷം അമ്മ ബോധരഹിതയായി വീണു

സ്വന്തം ലേഖിക

പാലക്കാട്: തിങ്കളാഴ്ച ഉച്ചയോടെയാണ് ചെറാട് സ്വദേശി റഷീദയുടെ മകന്‍ ബാബു മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ മുന്നൂറടിയോളം താഴ്ചയില്‍ കുടുങ്ങിയത്.

ഇന്നലെ ഉച്ചയോടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം മലയുടെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിറുത്താനോ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ഇതോടെ യുവാവിനെ രക്ഷപ്പെടുത്താനാകുമോ എന്ന ഭീതി ഉയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണവും കുടിവെള്ളവും പോലുമില്ലാതെ ഒന്നര ദിവസമാണ് യുവാവ് കഴിച്ചുകൂട്ടിയത്. ഇന്നലെ രാത്രി സുലൂരില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമുള്ള കരസേനാംഗങ്ങള്‍ എത്തിയതോടെ ബാബുവിന്റെ മാതാവ് നിറഞ്ഞ അത്മവിശ്വാസത്തോടെ തന്നെ പറഞ്ഞു എന്റെ മകനെ സൈന്യം തിരിച്ചുകൊണ്ടുവരുമെന്ന്. ആ വിശ്വാസം വെറുതെയായില്ല. അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവില്‍ റഷീദയ്ക്ക് മകനെ സൈന്യം തിരിച്ചുനല്‍കി.

വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ള പ്രദേശത്തുകൂടെയായിരുന്നു ദൗത്യം. മൂന്ന് കരടികളെ കണ്ടുവെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് അവര്‍ ബാബുവിനരികിലെത്തി, ആ ഇരുപത്തിമൂന്നുകാരനെ തിരിച്ച്‌ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്തു.

രണ്ട് സൈനികരുടെ സാഹസിക ശ്രമമായിരുന്നു രക്ഷാപ്രവര്‍ത്തനം വിജയത്തിലേക്ക് എത്തിച്ചത്. രാജ്യത്തിനും സൈന്യത്തിനും ബാബുവിന്റെ കുടുംബം നന്ദി പറഞ്ഞു. മകനോട് സംസാരിച്ച ശേഷം റഷീദ ബോധരഹിതയായി വീണു.