“പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി… ” മകൻ എത്രയും പെട്ടെന്ന് അടുത്തെത്തിയാൽ മതിയെന്ന് ബാബുവിൻ്റെ അമ്മ; ബാബുവിന് പ്രാഥമിക ചികിത്സാ നൽകി; ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തൽ; ഹെലികോപ്റ്റർ വഴി താഴേയെത്തിക്കാൻ നീക്കം
സ്വന്തം ലേഖിക
പാലക്കാട്: മകന് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് ബാബുവിനെ അമ്മ.
ബാബു രക്ഷപ്പെട്ടതിൻ്റെ സന്തോഷം പങ്കുവെച്ച കുടുംബം സൈനികർക്കും നന്ദി പറഞ്ഞു. സൈന്യം മുകളിലെത്തിച്ച ബാബുവിന് പ്രാഥമിക ചികിത്സ നൽകി. ഗുരുതരമായ പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നാണ് വിലയിരുത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാബുവിനെ ഹെലികോപ്റ്റർ വഴി ഉടൻ തന്നെ താഴേയെത്തിക്കും. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര് ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന.
എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. ബാബുവിന് കുറച്ച് മുൻപാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്.
ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. 45 മണിക്കൂറിനൊടുവിലാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. ഇതോടെ ദൗത്യസംഘത്തിന് പ്രതീക്ഷയേറി.
ബാബു ഏറെ നേരെ വെള്ളം ചോദിച്ചിരുന്നു. വെള്ളം നല്‍കുന്നതിനായി വലിയ ഡ്രോണ്‍ കോയമ്പത്തൂരില്‍ നിന്ന് എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുൻപേ അദ്ദേഹത്തിന് സൈന്യം വെള്ളവും ഭക്ഷണവും നല്കി.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും. ഇന്നലെ വെള്ളവും ഭക്ഷണവും എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20 അംഗ എന്‍ഡിആര്‍എഫ് ടീം, രണ്ട് യൂണിറ്റ് കരസേന, ഫയര്‍ഫോഴ്സ് എന്നിവരാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ബേസ് ക്യാമ്പ് തുറന്നു. മെഡിക്കല്‍ ടീമും സജ്ജമാണ്.