play-sharp-fill
ഹെലികോപ്റ്റർ എത്തി…  ബാബുവിനെ എയർലിഫ്റ്റ് ചെയ്തു; ഉടൻ തന്നെ കഞ്ചിക്കോട് എത്തിക്കും; അടിയന്തര വൈദ്യ സഹായം നൽകും

ഹെലികോപ്റ്റർ എത്തി… ബാബുവിനെ എയർലിഫ്റ്റ് ചെയ്തു; ഉടൻ തന്നെ കഞ്ചിക്കോട് എത്തിക്കും; അടിയന്തര വൈദ്യ സഹായം നൽകും

സ്വന്തം ലേഖിക

പാലക്കാട്: ഹെലികോപ്റ്റർ എത്തി ബാബുവിനെ എയർ ലിഫ്റ്റ് ചെയ്തു.

നിമിഷങ്ങൾക്കകം തന്നെ ബാബുവിനെ കഞ്ചിക്കോടെത്തിച്ചു. അടിയന്തര വൈദ്യ സഹായമെത്തിക്കാനുള്ള നീക്കത്തിലാണ്. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ആശുപത്രിയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബുവിൻ്റെ ആരോഗ്യനില തൃപ്തകരമല്ലാത്തതിനാൽ ആംബുലൻസിൽ വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കുടുംബത്തെ കഞ്ചിക്കോട് ഹെലിപ്പാഡിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാധിച്ചില്ല.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷാദൗത്യ സംഘം ബാബുവിന്റെ അരികിലെത്തിയത്. ബാബുവുമായി ബാബുവിന് വെള്ളവും ഭക്ഷണവും നൽകിയ ശേഷമാണ് സൈന്യം മലമുകളിൽ എത്തിച്ചത്.

എന്നാൽ മലമുകളിൽ എത്തിയ ശേഷം ബാബു ചോര ഛർദ്ദിച്ചിരുന്നു.