play-sharp-fill
എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ പിണറായി സഖാവേ, പക്ഷേ ഈ ദുരന്ത നിവാരണ സേനയിലെങ്കിലും തലയിൽ ആൾതാമസം ഉള്ളവരെ ,കുറച്ചെങ്കിലും ബോധം ഉള്ളവരെ നിയമിക്കണമെന്ന്  : മേജർ രവി

എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ പിണറായി സഖാവേ, പക്ഷേ ഈ ദുരന്ത നിവാരണ സേനയിലെങ്കിലും തലയിൽ ആൾതാമസം ഉള്ളവരെ ,കുറച്ചെങ്കിലും ബോധം ഉള്ളവരെ നിയമിക്കണമെന്ന് : മേജർ രവി

സ്വന്തം ലേഖിക

പാലക്കാട് :മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ മുകളിൽ എത്തിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .എയർ ലിഫ്റ്റ് ചെയ്തു കൊണ്ടു പോകാനായിരുന്നു തീരുമാനം.രണ്ടുപേർ ബാബുവിനെ കയർ കെട്ടി രക്ഷിക്കുകയായിരുന്നു. 43 മണിക്കൂറിലധികം ആയി മലമ്പുഴയിലെ പാറ ഇടുക്കിൽ കുടുങ്ങി ബാബു (23) കിടന്നത്. ബാബുവിനെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമം എല്ലാരും നടത്തി. ഈ സമയം മുഴുവൻ അദ്ദേഹം ആത്മവിശ്വാസം കൈവിടാതെ ഇരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതിരുന്നിട്ടും ബാബു ആത്മവിശ്വാസം കൈവിട്ടില്ല.


പക്ഷേ ഒരു കാര്യം പിണറായി സർക്കാരിനോട് പറയാതിരിക്കാൻ വയ്യ. യൂണിവേഴ്സിറ്റികളിലും മറ്റും യോഗ്യതയില്ലാതെ പത്താം ക്ലാസ് പോലും പാസ്സാകാത്തവരെ തിരുകി കയറ്റുന്നത് കാണുന്നു. അത് എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ പിണറായി സഖാവേ, പക്ഷേ ഈ ദുരന്ത നിവാരണ സേനയില്ലെങ്കിലും തലയിൽ ആൾതാമസം ഉള്ളവരെ കുറച്ചെങ്കിലും ബോധം ഉള്ളവരെ നിയമിക്കണം.ബാബു ഇരിക്കുന്നത് കണ്ടാൽ തന്നെ അറിയാം ഹെലികോപ്റ്റർ കൊണ്ടു വന്ന് അവനെ രക്ഷിക്കാൻ കഴിയില്ലെന്ന്, എന്നിട്ട് ആർമിയെ വിവരം അറിയിക്കാൻ വൈകി. ആ കൊച്ചു പയ്യൻ പാലക്കാടിന്റെ ചൂടും സഹിച്ച് വെള്ളമോ ഭക്ഷണമോ കഴിക്കാതെ എത്ര മണിക്കൂർ ആയി ഇരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവൻറെ ഭാഗ്യം കൊണ്ട് മാത്രമാണ് പിടിച്ചു നിൽക്കാനായത്.തലകറങ്ങി അവൻ വീണിരുന്നെങ്കിൽ, ഡ്രോൺ കണ്ടപ്പോൾ അവൻ വെള്ളം ചോദിക്കുന്നത് കണ്ടു. കൊച്ചുപയ്യൻ അല്ലേ വിശപ്പും ദാഹവും കാണും. ഹെലികോപ്റ്റർ അവൻറെ അടുത്തേക്ക് പറന്നെത്താൻ കഴിയില്ല, കാരണം ഒരു മലയുടെ ചെരുവിലൂടെ പൊത്തിൽ ആണ് അവൻ ഇരിക്കുന്നത്.എന്തിനാണ് ഹെലികോപ്റ്റർ വിളിച്ചത്. നേരിട്ട് ആർമിയൊ നെവിയോ വിവരം അറിയിക്കേണ്ടത് അല്ലേ, അതാണ് പറഞ്ഞത്.

കുറച്ചു വിവരവും ബോധവും ഉള്ളവരെ ഈ ദുരന്ത നിവാരണ സേനയിൽ നിയമിക്കാൻ, പിണറായി സർക്കാർ ശ്രമിക്കണം ഞാൻ ഒരു പാർട്ടിയെയും രാഷ്ട്രീയക്കാരെയും പറഞ്ഞതല്ല.കമ്മ്യൂണിസ്റ്റുകാർ ഈ ലൈവിലൂടെ എന്നെ തെറി വിളിക്കുന്നുണ്ടാവാം, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല, ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് സമാധാനം കാണില്ല.

ഒരുപാട് കാര്യങ്ങൾ ഞാൻ സർക്കാറിനെ സഹായിച്ചിട്ടുണ്ട്. ഇനിയെങ്കിലും സംയോജിതമായ തീരുമാനങ്ങൾ എടുക്കുവാൻ ശ്രമിക്കുക.ദയവ് ചെയ്തു പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവരെ ഇതിൽ കുത്തികയറ്റരുത് ! കുറച്ചു വിവരവും ബോധവും ഉള്ളവരെ ഈ ദുരന്ത നിവാരണ സേനയിൽ നിയമിക്കാൻ, പിണറായി സർക്കാർ ശ്രമിക്കണം – രൂക്ഷ വിമർശനവുമായി മേജർ രവി