കോവിഡ് ബാധിച്ച മരിച്ച ബാബുവിന്റെയും ജോളിയുടെയും മക്കൾക്ക് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമായി; കാരുണ്യ നിലാവായി ബാബു ചാഴികാടൻ അനുസ്മരണം

കോവിഡ് ബാധിച്ച മരിച്ച ബാബുവിന്റെയും ജോളിയുടെയും മക്കൾക്ക് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമായി; കാരുണ്യ നിലാവായി ബാബു ചാഴികാടൻ അനുസ്മരണം

സ്വന്തം ലേഖകൻ

കുറുപ്പന്തറ : ബാബു ചാഴികാടന്റെ 31-ാം ചരമവാര്ഷികത്തോടനുബന്ധിച്ച് ബാബു ചാഴികാടൻ ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിന്റെ വെഞ്ചരിപ്പ് കോട്ടയം അതിരൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെയും, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെയും കാർമികത്വത്തിൽ നടത്തി. വീടിന്റെ താക്കോൽ ദാനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു.

2021 മെയ് മാസത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ ബാബു ജോളി ദമ്പതികളുടെ മക്കളായ മക്കളായ ചിഞ്ചു, ബിയ, അൻജു, റിയ മരിയ എന്നിവർക്കും ഇവരുടെ ഇപ്പോഴത്തെ രക്ഷകർത്താവും ഭിന്നശേഷികാരിയുമായ പിതൃസഹോദരി ഷൈബിക്കും ആണ് പുതിയ ഭവനം നിർമ്മിച്ച് നൽകിയത്. ബാബു ചാഴികാടൻ ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എംപി യുടെ ഇടപെടലാണ് പുതിയ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് വെഞ്ചരിപ്പിനെത്തുടർന്ന് നടന്ന ബാബു ചാഴികാടൻ അനുസ്മരണ സമ്മേളനത്തിൽ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ. ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി അനുസ്മരണ പ്രഭാഷണം നടത്തി.

ഫൗണ്ടേഷൻ ചെയർമാൻ തോമസ് ചാഴികാടൻ എം പി, എം എൽ എ മാരായ അഡ്വക്കേറ്റ് ജോബ് മൈക്കിൾ, അഡ്വഅഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വക്കേറ്റ് പ്രമോദ് നാരായണൻ, അഡ്വക്കേറ്റ് മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, പി എം മാത്യു എക്സ് എം എൽ എ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി വി സുനിൽ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ, ഫൗണ്ടേഷൻ അംഗങ്ങളായ ഡോക്ടർ കുര്യാസ് കുമ്പളക്കുഴി, പ്രൊഫസർ ബാബു പൂഴിക്കുന്നേൽ, റോയി മാത്യു എന്നിവർ പ്രസംഗിച്ചു.