video
play-sharp-fill
ചെറു പക്ഷികള്‍ക്കായി മുളങ്കൂടുകളൊരുക്കി പ്രകൃതി സ്‌നേഹികള്‍; കോട്ടയത്തെ ഹരിത കൂട്ടായ്മയുടെ ഭാ​ഗമായി ഉയരുന്നത് ആയിരത്തിലധികം മുളങ്കൂടുകൾ

ചെറു പക്ഷികള്‍ക്കായി മുളങ്കൂടുകളൊരുക്കി പ്രകൃതി സ്‌നേഹികള്‍; കോട്ടയത്തെ ഹരിത കൂട്ടായ്മയുടെ ഭാ​ഗമായി ഉയരുന്നത് ആയിരത്തിലധികം മുളങ്കൂടുകൾ

സ്വന്തം ലേഖകൻ

കറുകച്ചാല്‍: വൃക്ഷങ്ങളുടെ എണ്ണം കുറഞ്ഞതോടെ കൂട് കൂട്ടാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന ചെറു പക്ഷികള്‍ക്കായി മുളങ്കൂടുകളൊരുക്കി പ്രകൃതി സ്‌നേഹികള്‍.

കോട്ടയത്തെ പ്രകൃതിസ്‌നേഹികളുടെ കൂട്ടായ്മയാണ് ചെറുപക്ഷികള്‍ക്കായി പ്രകൃതിദത്തമായ രീതിയില്‍ കൂടുകളൊരുക്കുന്നത്.ആയിരത്തോളം മുളങ്കൂടുകളാണ് ജില്ലയിലുടനീളം സ്ഥാപിക്കാന്‍ ഹരിത കൂട്ടായ്മ കോട്ടയത്തിന്റെയും ഒയിസ്‌ക്കാ ഇന്റര്‍നാഷണലിന്റെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകമായ മുളകള്‍ ശേഖരിച്ച്‌ ഒരടി വലിപ്പത്തിലുള്ള മുട്ടുകള്‍ മുറിച്ച്‌ മധ്യഭാഗത്ത് അഞ്ചുമുതല്‍ 10 സെന്റിമീറ്റര്‍ വലിപ്പത്തില്‍ ദ്വാരങ്ങളിട്ടാണ് കൂടുകള്‍ നിര്‍മിക്കുന്നത്. കൂടിന്റെ മുകള്‍ ഭാഗത്തുകൂടി വെള്ളം ഇറങ്ങാതിരിക്കാന്‍ ചിരട്ടകള്‍ കമഴ്ത്തി ഒട്ടിക്കും. ഉപയോഗശൂന്യമായ ടെലിഫോണ്‍ പോസ്റ്റുകള്‍, തോട്ടങ്ങള്‍, പുരിയടങ്ങള്‍, വൃക്ഷങ്ങള്‍, കെട്ടിടങ്ങളുടെ മുകള്‍ ഭാഗത്തും കൂടുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍, വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെ ഇവ സ്ഥാപിക്കുകയാണ് ലക്ഷ്യം. മാടത്ത, വണ്ണാത്തിപുള്ള്, തവളന്‍കാളി, പച്ചിലക്കുടുക്ക തുടങ്ങിയ ചെറുപക്ഷികളെ സംരക്ഷിക്കാനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ബി.ശ്രീകുമാറാണ് ആശയം അവതരിപ്പിച്ചത്.

അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഹരിതകൂട്ടായ്മ അംഗങ്ങളായ ഗോപകുമാര്‍ കങ്ങഴ, സുരേഷ് കൂരോപ്പട, ഗോപു നട്ടാശേരി എന്നിവരാണ് കൂടുകള്‍ നിര്‍മ്മിക്കുന്നത്.