കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ച ബബീഷിൻ്റെ സംസ്കാരം ഇന്ന് മൂന്ന് മണിക്ക് കോട്ടയം നല്ലിടയൻ പള്ളിയിൽ; സൗദിയിൽ കുടുംബസമേതം ജോലി ചെയ്യുകയായിരുന്ന ബബീഷ് നാട്ടിലെത്തിയത് മാസങ്ങൾക്ക് മുൻപ്; ദാരുണ മരണം എത്തിയത് ഓസ്ട്രേലിയയിലേക്ക് പോകാനിരിക്കേ; കെഎസ്ആർടിസി ബസ്സിന്റെ അമിതവേഗം മൂലം അനാഥമായത് ഇരട്ടക്കുട്ടികൾ അടങ്ങുന്ന കുടുംബം
കോട്ടയം : കോട്ടയം ചൂട്ടുവേലി ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ച എസ് എച്ച് മൗണ്ട് സ്വദേശി ബബീഷ് ഫ്രാൻസിസ് (41) ൻ്റെ സംസ്കാരം ഇന്ന് മൂന്ന് മണിക്ക് കോട്ടയം നല്ലിടയൻ പള്ളിയിൽ നടക്കും.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ചൂട്ടുവേലി ജംഗ്ഷനിൽ വച്ച് അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ബബീഷിനെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി ബബീഷ് ബസ്സിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് കോട്ടയം വഴി മൈസൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ശബരി എക്സ്പ്രസ് ആണ് ബബീഷ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൗദിയിൽ കുടുംബസമേതം ജോലി ചെയ്യുകയായിരുന്ന ബബീഷ് മാസങ്ങൾക്കു മുൻപാണ് നാട്ടിലെത്തിയത്. ഓസ്ട്രേലിയയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്.
പിതാവ് : തമ്പി ( ഓട്ടോ ഡ്രൈവർ), സഹോദരൻ : ജയേഷ് ( ഓട്ടോ ഡ്രൈവർ ).
ഭാര്യ : വിനീതാ ബിബീഷ്. മക്കൾ : ഏബൽ, ഫെബ. ഇരുവരും അയ്മനം ഹോളിക്രോസ് സ്കൂൾ വിദ്യാർത്ഥികൾ