ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ

ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. നെതർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ബാബർ അർധസെഞ്ചുറി നേടിയിരുന്നു. മത്സരത്തിൽ ബാബർ 74 റൺസ് നേടി. അസമിന്‍റെ റേറ്റിംഗ് 891 ആണ്. പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാനാണ് രണ്ടാം സ്ഥാനത്ത്. 800 റേറ്റിംഗാണ് ഫഖറിനുള്ളത്. അഞ്ചാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും മികച്ച താരം. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആറാം സ്ഥാനത്ത്.

88 ഏകദിനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡും ബാബറിന്‍റെ പേരിലാണ്. മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ റെക്കോർഡാണ് ബാബർ മറികടന്നത്. 88 ഇന്നിങ്സുകളിൽ നിന്നായി 4473 റൺസാണ് അംലയുടെ സമ്പാദ്യം. 88 ഇന്നിങ്സുകളിൽ നിന്നും 4516 റൺസാണ് ബാബറിന്‍റെ സമ്പാദ്യം.