play-sharp-fill
ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാനും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ; ഇരുവരെയും കൊല്ലാന്‍ കരാറെന്ന് മൊഴി ; ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സീഷാന്‍ സിദ്ദിഖി

ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാനും ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ; ഇരുവരെയും കൊല്ലാന്‍ കരാറെന്ന് മൊഴി ; ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സീഷാന്‍ സിദ്ദിഖി

സ്വന്തം ലേഖകൻ

മുംബൈ: വെടിയേറ്റു മരിച്ച മഹാരാഷ്ട്ര മുന്‍മന്ത്രി ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിയും അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഹിറ്റ് ലിസ്റ്റില്‍. ബാബാ സിദ്ദിഖിയെയും മകന്‍ ഷഹീനെയും കൊലപ്പെടുത്താന്‍ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നതായി അക്രമികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായുള്ള കരാറില്‍ ഏര്‍പ്പെട്ടിരുന്നതായാണ് മൊഴി.

ശനിയാഴ്ച വൈകീട്ട് ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തുന്ന സമയത്ത് അവിടെ മകന്‍ സീഷാനും ഉണ്ടായിരുന്നു. ഇരുവരെയും ഒരുമിച്ച് ആക്രമിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍, ആദ്യം കണ്ടെത്തുന്നവരെ കൊല്ലാന്‍ നിര്‍ദേശം ലഭിച്ചിരുന്നതായും പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സീഷാന്‍ സിദ്ദിഖി. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്തതിന്, ഏതാനും മാസം മുമ്പാണ് സീഷാനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രി സീഷാന്‍ സിദ്ദിഖിയുടെ ഓഫീസിന് പുറത്തു വെച്ച്, സുരക്ഷയ്ക്കായി വിന്യസിച്ച പൊലീസ് കോണ്‍സ്റ്റബിളിന് നേരെ മുളകുപൊടി എറിഞ്ഞ ശേഷം ബാബ സിദ്ദിഖിയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള ഗുര്‍മൈല്‍ ബല്‍ജിത് സിങ്, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ധര്‍മ്മരാജ് കശ്യപ് എന്നിവരാണ് പിടിയിലായത്. അക്രമി സംഘത്തിലുണ്ടായിരുന്ന ശിവകുമാര്‍ ഗൗതം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മൂന്ന് പ്രതികളും അവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുര്‍ളയില്‍ നിന്ന് ബാന്ദ്രയിലേക്ക് എല്ലാ ദിവസവും ഓട്ടോറിക്ഷകളില്‍ എത്തിയിരുന്നു. ബാബ സിദ്ദിഖിയെയും മകനെയും നിരീക്ഷിച്ചിരുന്ന അവര്‍, ഇരുവരും പതിവായി പോകുന്ന സ്ഥലങ്ങളില്‍ പോകാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും കോടതിയില്‍ ഹാജരാക്കുമ്പോള്‍ പ്രതികളിലരാളായ ധര്‍മരാജ് കശ്യപ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധന നടത്തി, ധര്‍മ്മരാജ് പ്രായപൂര്‍ത്തിയായ ആളാണെന്ന് സ്ഥിരീകരിച്ചിരുന്നു.