കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി; ഇനി കൃഷിവകുപ്പില്‍; രാജന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍; ഉത്തരവ് പുറത്തിറക്കി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടത് യൂണിയനുകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ, കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. അശോകിനെ കൃഷിവകുപ്പിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.
രാജന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബി അശോകിനെ കെഎസ് ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇടത് യൂണിയനുകളുടെ സമ്മര്‍ദ്ദഫലമായാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ് ഇബിയിലെ സിപിഎം അനുകൂല സംഘടനായ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായുള്ള സംഘര്‍ഷമാണ് ബി അശോകിനെ മാറ്റുന്നതില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പെരിന്തല്‍മണ്ണയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റാമെന്ന് അശോക് ഉറപ്പുനല്‍കിയതായി യൂണിയന്‍ നേതൃത്വം ആരോപിക്കുന്നു. എന്നാല്‍ ഇതുവരെ ഇതില്‍ നടപടിയാവാത്തതില്‍ യൂണിയന് പ്രതിഷേധമുണ്ട്.