play-sharp-fill
അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നു: ക്ഷേത്ര നിർമ്മാണം 2023 ഡിസംബറിൽ പൂർത്തിയാകും; ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക വൻ ആഘോഷത്തോടെ

അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നു: ക്ഷേത്ര നിർമ്മാണം 2023 ഡിസംബറിൽ പൂർത്തിയാകും; ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകുക വൻ ആഘോഷത്തോടെ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദമായ രാമക്ഷേത്രം നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നു സൂചന. അടുത്ത വർഷം അവസാനത്തോടെ തന്നെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന സൂചന.

അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറിൽ ഭക്തജനങ്ങൾക്കായി തുറന്നുനൽകുമെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023 ആകുമ്‌ബോഴേക്കും പൂർത്തിയാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്ര നിർമാണം 2025 ആകുന്നതോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ..

അതേസമയം .ക്ഷേത്രനിർമ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയിട്ട് നാളെ ഒരുവർഷമാകും. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിർമാണ ചെലവ്.

താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും.

തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും.