അയ്മനം പതിനേഴാം വാർഡിൽ വനിതാദിനാചരണം നടത്തി:
സ്വന്തം ലേഖകൻ
അയ്മനം. പ്രോജക്റ്റ് ഡിജിറ്റൽ സഖിയുടെ നേതൃത്വത്തിൽ അയ്മനം പഞ്ചായത്ത് പതിനേഴാം വാർഡിലെ അംഗൻവാടിയിൽ വനിതാദിനാചരണംസംഘടിപ്പിച്ചു.
അയ്മനം പഞ്ചായത്തിലെ സഖി ശാലിനി എൻ എം സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ സുനിത അഭിഷേക് വനിതാദിന സന്ദേശവും, പതിനേഴാം വാർഡിലെ പ്രായം കൂടിയ തൊഴിലുറപ്പ് വനിതയ്ക്ക് ഉപഹാരവും സമർപ്പിച്ചു.
ക്ലസ്റ്റർ കോഡിനേറ്റർ ജെറിൻ ജോഷി ഡിജിറ്റൽ സഖി പദ്ധതി വിശദീകരണം നടത്തുകയും തൊഴിലുറപ്പ് അംഗം നിർമ്മല കൃതജ്ഞ അർപ്പിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0