അയ്മനത്ത് വേനൽ പറവകൾ’ – കുട്ടികളുടെ അവധിക്കാല ക്യാമ്പിന് ഇന്നു തുടക്കം.
അയ്മനം: അയ്മനം നമ്മുടെ ഗ്രാമം – എഎൻജിയുടെ ആഭിമുഖ്യത്തിൽ അയ്മനം പിജെഎം യുപി സ്കൂളിൽ വെച്ച് നടക്കുന്ന ‘വേനൽ പറവകൾ’ എന്ന് പേരിട്ടിരിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിന് ഇന്നു തുടക്കം.
മെയ് അഞ്ചിന് സമാപിക്കും. ക്യാമ്പിൽ കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്സ്, ഫോട്ടോഗ്രാഫി, ചിത്രരചനാ, സംഗീതം, അഭിനയം, അക്ഷര പരിചയം, കുട്ടികളുടെ വിവിധ ഗെയിമുകൾ, ക്വിസ് ടൈം തുടങ്ങി വിവിധ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
പരിപാടിയിൽ ഡോ. ഡി. രാമകൃഷ്ണൻ, അയ്മനം ശ്രീകാന്ത്, സുജാത ഭാസ്കർ, ശാന്തകുമാരിയമ്മ, ദിവ്യാ സുരേഷ്, ബാബു ശ്രീധർ, വിനോദ് അയ്മനം, മഹേഷ് മംഗലത്ത്, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദഗ്ദർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ കുട്ടികളുമായി സംവദിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 5 ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കോമഡി താരം സുമേഷ്, വിവിധ ഭാഷകളിൽ കഴിവു തെളിയിച്ച ഗായിക സൗപർണ്ണിക കുമാരനല്ലൂർ എന്നിവർ വിശിഷ്ടാതിഥികളാകും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൂടിയാട്ടമത്സരത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ പ്രണവ് പ്രസാദിന് ഉപഹാരം നൽകും.
സതീഷ് കുമാർ, മധു ചെറിയാൻ, പി.ജി. ഗിരീഷ്, മിനി കൃഷ്ണൻ, അംബിക ബാലകൃഷ്ണൻ, മെബിൻ എബ്രഹാം, സുജയ്മോൻ, അഭിമന്യു മഹേഷ് തുടങ്ങിയവരാണ് ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എൽകെജി മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് മൂന്നു മണി മുതൽ ആറു മണി വരെയാണ് ക്യാമ്പ്. ക്യാമ്പിനെക്കുറിച്ച് കൂടുതൽ അറിയുവാനും രജിസ്ട്രേഷനുമായി കുട്ടികളുടെ രക്ഷിതാക്കൾക്ക് 9778258909, 9846838323 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.