play-sharp-fill
ഭാര്യയുടെ ഓർമയ്ക്ക് നിർധന കുടുംബത്തിന് വിട് നിർമിച്ചു നൽകിയ ജോസഫ് കുര്യന് നാട്ടുകാരുടെ കൈയ്യടി

ഭാര്യയുടെ ഓർമയ്ക്ക് നിർധന കുടുംബത്തിന് വിട് നിർമിച്ചു നൽകിയ ജോസഫ് കുര്യന് നാട്ടുകാരുടെ കൈയ്യടി

 

അയ്മനം : നിർധന കുടുംബത്തിന് വീടുനിർമിച്ചു നല്കിയ അയ്മനം മങ്ങാട്ട് ജോസഫ് കുര്യന്റെ നല്ല പ്രവർത്തിക്ക്

കൈയ്യടി. ഭാര്യയും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്ന പരേതയായ ബേബിക്കുട്ടി ജോസഫിന്റെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് പരേതയുടെ ഓർമ്മ നിലനിർത്തുവാനായാണ്

ഭവന രഹിതനായ അയ്മനം പുത്തൻതോട് കൈപ്പള്ളിയിൽ .അനീഷിന് ജോസഫ് കുര്യൻ ഒരു വീട് നിർമിച്ചു നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വസ്തി ചാരിറ്റബിൾ ട്രസ്റ്റും ചില സാമൂഹിക പ്രവർത്തകരും ചേർന്നാണ് അനീഷിന്റെ പേര് നിർദേശിച്ചത് എന്ന് ജോസഫ് കുര്യൻ പറഞ്ഞു.

പുതിയ വീടിന്റെ താക്കോൽ ദാനം ഇന്ന് (23/04/2024 ചൊവ്വാഴ്ച )
ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് നിർവഹിക്കും. ഒരു കുടുബത്തിനെങ്കിലും തല ചായ്ക്കാനിടം നല്കിയതിൽ ചാരിതാർത്ഥ്യമുണ്ടന്ന് ജോസഫ് കുര്യൻ പറഞ്ഞു