play-sharp-fill
കെഎസ്ഇബിയോട്  കോട്ടയം അയ്മനം ഒളോക്കരി പാടത്തെ കർഷകർ: ട്രാൻസ്ഫോർമർ ഒന്നു മാറ്റി വയ്ക്കുമോ? കർഷകർ മന്ത്രിയെയും സമീപിച്ചിട്ടുണ്ട്:

കെഎസ്ഇബിയോട് കോട്ടയം അയ്മനം ഒളോക്കരി പാടത്തെ കർഷകർ: ട്രാൻസ്ഫോർമർ ഒന്നു മാറ്റി വയ്ക്കുമോ? കർഷകർ മന്ത്രിയെയും സമീപിച്ചിട്ടുണ്ട്:

സ്വന്തം ലേഖകൻ
കരീമഠം : അയ്മനം പഞ്ചായത്തിലെ ഒളോക്കരി പാടശേഖരത്തിലെ മോട്ടോർ പ്രവർത്തന രഹിതമാകുന്നത് നൽകൃഷിയെ സാരമായി ബാധിക്കുന്നു. മോട്ടോർ പ്രവർത്തിപ്പിക്കാത്തതിനാൽ പാടശേഖരത്തെ വെള്ളം വറ്റിക്കാനാവുന്നില്ല.

പാടശേഖരത്തിൽ നാല് മോട്ടോർ തറകളിലാണ് പമ്പിംഗ് നടക്കുന്നത്. (മൂന്ന് പെട്ടിയും പറയും ഒരു വെർട്ടിക്കൽ ആക്സിൽ മോട്ടോർ പമ്പും ആണുള്ളത്.) കിഴക്കേ മോട്ടോർ തറയിലാണ് ആധുനിക വെർട്ടിക്കൽ ആക്സിൽ മോട്ടോർ പമ്പ് ഉള്ളത്.

ഇത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വൈദ്യുതി ലഭിക്കാത്തതിനാൽ പാടശേഖരത്തിലെ വെള്ളം വറ്റുന്നില്ല, നെല്ല് വെള്ളത്തിലാണെന്നാണ് കർഷകർ പറയുന്നത്. ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിന് പവ്വർ കുറവായതിനാൽ ട്രിപ്പ് ആയി പോകുന്നതാണ് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം ചൂണ്ടിക്കാട്ടി കുമരകം കെ.എസ്.ഇ.ബിയിൽ പലതവണ പരാതി നൽകിയെങ്കിലും ഇന്ന് വരെയും പ്രശ്ന പരിഹാരമായിട്ടില്ല എന്ന് സെക്രട്ടറി സുനില്‍ പറഞ്ഞു. പവ്വർ കുറഞ്ഞ മറ്റൊരു പമ്പ് സെറ്റ് വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കുന്നതിനുള്ള നടപടികൾ പാടശേഖരസമിതി തുടങ്ങി വെച്ചിട്ടുണ്ട്.

എന്നാൽ ഇതു മൂലം ഉണ്ടാകുന്ന കൂടുതൽ സാമ്പത്തിക ബാധ്യത പാവപ്പെട്ട നെൽ കർഷകർക്ക് താങ്ങാവുന്നതിലും അധികമാണ്.

ഉയർന്ന കെ.വി.എയിലുള്ള ട്രാൻസ്ഫോർമർ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി.എൻ വാസവനെ പടശേഖര സമിതി സമീപിച്ചിട്ടുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.