അയ്മനം മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്ത് തീ പിടിച്ചു:

അയ്മനം മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്ത് തീ പിടിച്ചു:

 

പരിപ്പ്: കൊയ്ത്തു കഴിഞ്ഞ പാടത്ത് തീയിട്ടു. തീ പടർന്ന് നെല്ല് കൂട്ടിയിട്ട സ്ഥലത്തേക്ക് എത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ചെറിയ തോതിൽ നഷ്ടം സംഭവിച്ചു.
മങ്ങാട്ടുകുഴി പുത്തൻകരി പാടശേഖരത്തിന് തീപിടിച്ചത്.

ഇരുന്നൂറിലധികം ഏക്കർ നെൽകൃഷിയുള്ള പാടശേഖരത്തിലെ കൊയ്ത്ത് പൂർണ്ണമായും തീർന്നിരുന്നങ്കിലും നെല്ല് പലരും പാടത്ത് തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏതോ പാടമുടമ, കൊയ്ത്ത് കഴിഞ്ഞ പാടത്തെ വൈക്കോലിന് തീയിടുകയായിരുന്നു.

കടുത്ത ചൂടും കാറ്റും കാരണം പെട്ടെന്ന് തീ പടർന്നു. വിൽപ്പനയ്ക്കായി നെല്ല് ഉണങ്ങി കൂട്ടിയിട്ടിരുന്നിടത്തേയ്ക്കും തീ എത്തി. നെല്ല് വണ്ടിയിൽ കയറ്റുകയായിരുന്ന തൊഴിലാളികളുടെയും ഫയർ ഫോഴ്സിൻ്റേയും നാട്ടുകാരുടേയും സഹായത്തോടെ തീ കൂടുതൽ പടരാതെ നിയന്ത്രിക്കുവാൻ സാധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ചാല് തുറന്ന് പാടത്ത് വെള്ളം കയറ്റുകയുമുണ്ടായി. അതേസമയം, തീയണയ്ക്കാനായി വെള്ളം കയറ്റിയതു മൂലം, വിൽപ്പനയ്ക്കായി ഉണക്കി സൂക്ഷിച്ചിരുന്ന നെല്ല് വെള്ളത്തിൽ നനഞ്ഞു പോയ അവസ്ഥയും ഉണ്ടായി.