play-sharp-fill
ജലനിധി: പണമടച്ചവർക്ക് കണക്ഷനില്ല : പഞ്ചാ.മെമ്പറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി: സംഭവം അയ്മനത്ത്

ജലനിധി: പണമടച്ചവർക്ക് കണക്ഷനില്ല : പഞ്ചാ.മെമ്പറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി: സംഭവം അയ്മനത്ത്

 

സ്വന്തം ലേഖകൻ
അയ്മനം: അയ്മനം പഞ്ചായത്തിൽ വാട്ടർ കണക്ഷന് വേണ്ടി അപേക്ഷിച്ചിട്ട് പലരും കബളിക്കപ്പെട്ടെന്നാരോപിച്ചു പഞ്ചായത്തംഗം ബിജു മാന്താറ്റിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്ത് വിഷയം സംബന്ധിച്ച് പഞ്ചായത്തിന്റെ വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ.
2014ൽ ആരംഭിച്ച പദ്ധതിയിൽ ഗുണഭോക്തൃ വിഹിതമായ 10% കൂടാതെ ഗവണ്മെന്റ് വിഹിതം 75%വും ഗ്രാമപഞ്ചായത്ത് വിഹിതം 15%വും ചേർത്ത് 12 കോടി രൂപയോളമാണ് പദ്ധതിക്കു വേണ്ടി ജലനിധി ചെലവഴിച്ചിരിക്കുന്നത്.ഓരോ വീട്ടിൽ നിന്നും ഗുണഭോക്തൃ വിഹിതമായി 4000 രൂപ വീതം പിരിച്ചെടുത്തിട്ട് ജലനിധി കുടിവെള്ള വിതരണ ചുമതല ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ, 10 വർഷമായിട്ടും ഇനിയും പ്രധാന പൈപ്പു ലൈനുകൾ പോലും ഇടാത്ത പ്രദേശങ്ങളുണ്ടെന്നും അഞ്ചാം വാർഡിൽ തന്നെ 48 പേർക്ക് ഇതേകാരണം കൊണ്ട് കണക്ഷൻ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കണക്ഷൻ ലഭിച്ചവരിൽ പലർക്കും ആഴ്ചയിൽ ഒരു പ്രാവശ്യം പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

കരാർ ഉടമ്പടി പ്രകാരം 2017ൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കേണ്ടിയിരുന്ന പദ്ധതി, ജലനിധി ഉദ്യോഗസ്ഥരുടെ അലംഭാവവും അഴിമതിയും മൂലം ഇനിയും തീർക്കാൻ സാധിച്ചിട്ടില്ലെന്ന് വാർഡ് മെമ്പർ പറയുന്നു. ഈ ഉടമ്പടി മൂലം വാട്ടർ അതോറിറ്റിക്കോ മറ്റു ഏജൻസികൾക്കോ ജലവിതരണ പദ്ധതികളൊന്നും നടത്താൻ അധികാരമില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാവുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാൽ പൊതുജനങ്ങൾക്ക് ശുദ്ധജലം നിഷേധിക്കപ്പെട്ടതിന്റെ പൂർണ്ണഉത്തരവാദിത്വം ജലനിധിക്കാണെന്നും ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കണ്ടെത്തിയാണ് കമ്മീഷനെ സമീപിച്ചതും അതിൻ പ്രകാരം കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നതും