Spread the love

തിരുവനന്തപുരം: അടുത്ത മാസം 15 മുതല്‍ കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍. വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൂര്‍ ചര്‍ച്ച നടത്തിയില്ലെന്നാണ് ഇവരുടെ വിമര്‍ശനം.

video
play-sharp-fill

തങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. സ്വകാര്യ ബസ് മേഖലയെയും ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര കെഎസ്‌ആർടിസിയില്‍ മാത്രം നടപ്പാക്കിയാല്‍ സ്വകാര്യ ബസ് മേഖല തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. പുതിയ സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group