Spread the love

പാലക്കാട്: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശന് വേണ്ടി ഒറ്റപ്പാലം അമ്പലപ്പാറയില്‍ പായസ വഴിപാട്.

video
play-sharp-fill

അമ്പലപ്പാറ മുതലപ്പാറക്കാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു വി ഡി സതീശൻ- ഉത്രാടം നാളില്‍ കഠിന പായസ വഴിപാട് നടത്തിയത്.

കോണ്‍ഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റിയാണ് സത്യപ്രതിജ്ഞക്ക് മുൻപ് ക്ഷേത്രത്തിലെത്തി വഴിപാട് കഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

102 സീറ്റോട് കൂടി യുഡിഎഫ് നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അതില്‍ വിഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ സന്തോഷ സൂചകമായാണ് വഴിപാട് നടത്തിയത്.

പ്രദേശത്തെ അങ്കണവാടികളിലും, ഖാദി കേന്ദ്രത്തിലും ഉള്‍പ്പെടെ പ്രവർത്തകർ പായസ വിതരണം നടത്തി.