അയ്മനം പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ  ധർണ്ണ നടത്തി

അയ്മനം പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ

അയ്മനം: അയ്മനം പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടന്ന ധർണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഓമനക്കുട്ടൻ ഒളശ്ശയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിജെപി മധ്യമേഖല വെസ്സ് പ്രസിഡന്റ് ടി എൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന കൗൺസിൽ അംഗം കുമ്മനം പ്രതാപൻ, പാർലമെന്ററി ലീഡർ ജയകുമാർ, ജില്ലാ കമ്മിറ്റി അംഗം മധുസൂദനൻ കുമ്മനം, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ആശാ റെജി കുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് പ്രജീബ് കൊട്ടാരത്തിൽ, എസ്‌സി മോർച്ച മണ്ഡലം പ്രസിഡന്റ് അരുൺ രാജേന്ദ്രൻ, വാർഡ് മെമ്പർമാരയ പ്രമോദ് തങ്കച്ചൻ, ബിന്ദു ഹരികുമാർ, പ്രസന്ന വിജയൻ, സുനിത അഭിഷേക്, അനു ശിവ പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.



തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം കമ്മിറ്റി അംഗങ്ങളായ മധു മയൂരം, ഓമനക്കുട്ടൻ മുളവൂർ സിന്ധുക്കുട്ടി, തുടങ്ങിയവർ നേതൃത്വം നൽകി.